Home » More » Technology

Technology

മൊബൈൽ നമ്പറുകൾക്ക് ഇനി മുതൽ 13 അക്കം

മൊബൈല്‍ കോള്‍ ചെയ്യണമെങ്കില്‍ ഇനി 10 അക്ക നമ്പറുകള്‍ നല്‍കിയാല്‍ മതിയാകില്ല. ജൂലൈ മുതല്‍ മൊബൈല്‍ നമ്പറുകള്‍ 13 ഡിജിറ്റാകും. ടെലികോം ഡിപ്പാര്‍ട്ട്മെന്‍റ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം എല്ലാ ടെലികോം സേവനദാതാക്കള്‍ക്കും നല്‍കി. 2018 ജൂലൈ ഒന്ന് മുതല്‍ പുതിയ നംബര്‍ സംവിധാനം നിലവില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു. നിലവിലുളള 10 അക്ക മൊബൈല്‍ നമ്പറുകള്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ പോര്‍ട്ട് ചെയ്യാം. 2018 ഡിസംബര്‍ 31വരെയാണ് പോര്‍ട്ട് ചെയ്ത് 13 ഡിജിറ്റ് നമ്പറിലേക്ക് മാറാനാകുക. 2018 ജനുവരി 8നാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം ടെലികോം ...

Read More »

ഇന്‍സ്റ്റഗ്രാമില്‍ സ്ക്രീന്‍ഷോട്ട് എടുത്താല്‍ പഴയപോലെ രഹസ്യമാവില്ല

സ്‌ക്രീന്‍ ഷോട്ട് പഴയപോലെ രഹസ്യമാവില്ല. ഇതിനെതിരെ പുതിയ ഫീച്ചറുമായി രംഗപ്രവേശം ചെയ്തിരിക്കുകയാണ് ഇന്‍സ്റ്റഗ്രാം. മറ്റുള്ളവരുടെ പോസ്റ്റ് ആരെങ്കിലും സ്‌ക്രീന്‍ ഷോട്ട് ചെയ്താല്‍ ഉടനെ തന്നെ പോസ്റ്റ് ഇട്ട വ്യക്തിക്ക് അതിന്റെ നോട്ടിഫിക്കേഷന്‍ ചെല്ലും. സ്‌ക്രീന്‍ ഷോട്ട് മാത്രമല്ല സ്‌ക്രീന്‍ റെക്കോര്‍ഡ് ചെയ്താലും നോട്ടിഫിക്കേഷന്‍ ലഭിക്കും.അടുത്ത തവണ നിങ്ങള്‍ ഒരു സ്‌ക്രീന്‍ഷോട്ട് അല്ലെങ്കില്‍ സ്‌ക്രീന്‍ റെക്കോര്‍ഡിംഗ് എടുത്താല്‍ സ്റ്റോറി പോസ്റ്റുചെയ്ത വ്യക്തിക്ക് അത് അറിയാന്‍ കഴിയും. ഇതുവരെ ഇത്തരമൊരു സൌകര്യം ലഭ്യമായിരുന്നില്ല. ഫീച്ചര്‍ നിലവില്‍ വന്നതോടെ തങ്ങള്‍ക്കു ലഭിച്ച നോട്ടിഫിക്കേഷനുമായി ഉപയോക്താക്കള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ രംഗത്തു ...

Read More »

ബി​എ​സ്എ​ൻ​എ​ൽ: ഇടുക്കിയിൽ ഇനി 4ജി

രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി ബി​എ​സ്എ​ൻ​എ​ൽ ന​ൽ​കു​ന്ന 4 ജി ​സേ​വ​നം കേ​ര​ള​ത്തി​ൽ നി​ല​വി​ൽ വ​ന്നു. സം​സ്ഥാ​ന​ത്ത് ഇ​ടു​ക്കി ജി​ല്ല​യി​ലാ​ണ് പ​ദ്ധ​തി ആ​ദ്യ​മാ​യി ന​ട​പ്പി​ലാ​യ​ത്. ഇ​ടു​ക്കി ജി​ല്ല​യി​ലെ പെ​ടു​ന്ന ഉ​ടു​മ്പ​ൻ​ചോ​ല ടെ​ല​ഫോ​ൺ എ​ക്സ്ചേ​ഞ്ച്, ഉ​ടു​മ്പ​ൻ​ചോ​ല ടൗ​ൺ, ചെ​മ്മ​ണ്ണാ​ർ, ക​ല്ലു​പാ​ലം, സേ​നാ​പ​തി എ​ന്നി​വ​ട​ങ്ങ​ളി​ലാ​ണ് ആ​ദ്യം 4 ജി ​സേ​വ​നം ല​ഭ്യ​മാ​കു​ന്ന​ത്. ബി​എ​സ്എ​ൻ​എ​ൽ സി​എം​ഡി അ​നു​പം ശ്രീ​വാ​സ്ത​വ​യെ വി​ളി​ച്ച് 4 ജി ​പ്ലാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ക്കി സ്ഥ​ല​ങ്ങ​ളി​ലും ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്ന് ബി​എ​സ്എ​ൻ​എ​ൽ ചീ​ഫ് ജ​ന​റ​ൽ മാ​നെ​ജ​ർ.​പി.​ടി. മാ​ത്യു പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തെ മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​കൂ​ടി ഈ ...

Read More »

പെയ്‌മെന്റ് സംവിധാനവുമായി വാട്ട്‌സ്ആപ്പ്, ബീറ്റാ വേര്‍ഷനില്‍ ടെസ്റ്റിംഗ് തുടങ്ങി

ഗൂഗിളിന്റെ പെയ്‌മെന്റ് ആപ്പ് പ്രവര്‍ത്തിക്കുന്നത് യുപിഐ അടിസ്ഥാനപ്പെടുത്തിയാണ്. ഇതേ സാങ്കേതിക വിദ്യ ഉപയോഗിച്ച് പെയ്‌മെന്റ് ആപ്പ് സംവിധാനം ഒരുക്കാന്‍ ഒരുങ്ങുകയാണ് വാട്ട്‌സ്ആപ്പ്. ഐഒഎസ് ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കുള്ള വാട്ട്‌സ്ആപ്പിന്റെ ബീറ്റാ വേര്‍ഷനില്‍ ഈ ഫീച്ചര്‍ റോള്‍ ഔട്ട് ചെയ്തിട്ടുണ്ട്.ബീറ്റാ വേര്‍ഷനിലെ പെയ്‌മെന്റ് സൗകര്യം എല്ലാവര്‍ക്കും ലഭ്യമല്ല. ഇന്ത്യയിലെ സെലക്ടട് യൂസേഴ്‌സിന് മാത്രമെ ഈ ഫീച്ചര്‍ ലഭ്യമാക്കിയിട്ടുള്ളു, ചാറ്റ് വിന്‍ഡോയിലെ അറ്റാച്ച്‌മെന്റ്‌സ് മെനുവിലൂടെയാണ് പെയ്‌മെന്റ് ഫീച്ചറിലേക്കുള്ള ആക്‌സസ്. പെയ്‌മെന്റ്‌സില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഒരു ഡിസ്‌ക്ലെയിമര്‍ വിന്‍ഡോയും ഒപ്പം ബാങ്കുകളുടെ ലിസ്റ്റും പ്രത്യക്ഷപ്പെടും.അക്കൗണ്ടുള്ള ബാങ്ക് തെരഞ്ഞെടുത്ത് യുപിഐ വഴി ...

Read More »

ഇനി ‘ലൈക്ക്’ മാത്രമല്ല ‘ഡിസ്‌ലൈക്കും’; ഫെയ്‌സ്ബുക്ക് ഡൗണ്‍വോട്ട് ഫീച്ചര്‍

ഉപയോക്താക്കളുടെ കമന്റുകൾക്ക് അനിഷ്ടം രേഖപ്പെടുത്താൻ സഹായിക്കുന്ന ഡൗൺ വോട്ട് ബട്ടണിന്റെ പരീക്ഷണം ഫെയ്സ്ബുക്ക് ആരംഭിച്ചതായാണ് വിവരം.ഒരു കമന്റിന് താഴെ പ്രത്യക്ഷപ്പടുന്ന ഡൗൺ വോട്ട് ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ ആ കമന്റ് അപ്രത്യക്ഷമാവുകയും കമന്റ് കുറ്റകരമാണോ , തെറ്റിദ്ധരിപ്പിക്കുന്നതാണോ , വിഷയവുമായി ബന്ധമില്ലാത്തതാണോ എന്ന് വ്യക്തമാക്കാൻ ആവശ്യപ്പെടുകയും ചെയ്യും.പൊതു പോസ്റ്റുകളിൽ ചോദ്യം ചെയ്യപ്പെടേണ്ട കമന്റുകളെ ചൂണ്ടിക്കാണിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ ഫീച്ചർ പരീക്ഷിക്കുന്നതെന്ന് ഫെയ്സ്ബുക്ക് പ്രതിനിധിയുടെ വാക്കുകൾ ഉദ്ധരിച്ച് ദി വെർജ് റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ അമേരിക്കയിലെ ചുരുക്കം ചിലയാളുകളിൽ മാത്രമാണ് ഈ ഫീച്ചർ പരീക്ഷിക്കുന്നത്.

Read More »

ഫെയ്സ് ബുക്ക് അക്കൗണ്ടുകളിലെ വ്യാജന്മാരുടെ എണ്ണത്തിൽ മുന്നിൽ ഇന്ത്യ

ഫെയ്സ്ബുക്ക് അക്കൗണ്ടുകളിൽ 20 കോടി അക്കൗണ്ടുകൾ വ്യാജമാണെന്ന് കണ്ടെത്തി.ഇത് സജീവമായ അക്കൗണ്ടുകളുടെ പത്ത് ശതമാനത്തോളം വരും. വ്യാജന്മാരുടെ എണ്ണത്തിൽ മുന്നിൽ ഇന്ത്യയാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇന്തോനേഷ്യയിലും, ഫിലിപ്പിയൻസിലും സ്ഥിതി ഭിന്നമല്ല. ഇവിടെയും വ്യാജന്മാരുടെ എണ്ണത്തിൽ മുന്നിൽ ഇന്ത്യയാണ്.ഒരാൾ അയാളുടെ പ്രധാന അക്കൗണ്ട് കൂടാതെ ഉപയോഗിക്കുന്ന മറ്റ് അക്കൗണ്ടുകളെ വ്യജമെന്നാണ് ഫെയ്സ്‌ബുക്ക് വിളിക്കുന്നത്. 213 കോടി അക്കൗണ്ടുകൾ സജീവമാണെന്നും കണ്ടെത്തിയിട്ടുണ്ട്.

Read More »

വെബ്‌സൈറ്റുകളിലെ ഓട്ടോ പ്ലേ വീഡിയോ സ്ഥിരമായി നിശബ്ദമാക്കാം ഗൂഗിള്‍ ക്രോമില്‍ പുതിയ ഫീച്ചര്‍

വെബ്സൈറ്റുകളിലെ വീഡിയോ ഓട്ടോപ്ലേ സ്ഥിരമായി നിശബ്ദമാക്കിവെക്കാനുള്ള പുതിയ ഫീച്ചർ ഉൾപ്പെടുത്തി ക്രോം ഇന്റർനെറ്റ് ബ്രൗസറിന്റെ പുതിയ പതിപ്പ് ഗൂഗിൾ പുറത്തിറക്കി. ക്രോം 64 ബ്രൗസറിന്റെ വിൻഡോസ്, മാക്, ലിനക്സ് പതിപ്പുകളാണ് പുറത്തിറക്കിയത്.ഇതിനായി ഉപയോക്താക്കൾ സെർച്ച് ബോക്സിലെ വെബ്സൈറ്റ് യുആർഎലിന് തൊട്ടു മുമ്പിൽ കാണുന്ന View Site Information എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്യുക. അവിടെ ഓട്ടോമാറ്റിക് ആയി പ്ലേ ആവുന്ന വീഡിയോകൾ സ്ഥിരമായി നിശബ്ദമാക്കി വെക്കാനുള്ള ഓപ്ഷൻ കാണാം. നേരത്തെ ഉണ്ടായിരുന്ന മ്യൂട്ട് ടാബ് ഫീച്ചർ താത്കാലികമായിരുന്നു. ഇതിന് പകരമാണ് പുതിയ ഫീച്ചർ.

Read More »

ഗൂഗിളിന്റെയും ഫെയ്‌സ്ബുക്കിന്റെയും നാളുകള്‍ എണ്ണപ്പെട്ടു- ജോര്‍ജ് സോറോസ്

ഫെയ്സ്ബുക്കിനും ഗൂഗിളിനുമെതിരെ ആഞ്ഞടിച്ച് പ്രമുഖ വ്യവസായി ജോർജ് സോറോസ്.അമേരിക്കൻ ഐടി കുത്തകകളുടെ ആഗോള ആധിപത്യം തകർന്നടിയുന്നതിനു മുമ്പുള്ള കുറച്ചുസമയം മാത്രമാണിത് എന്ന് വേൾഡ് എക്കണോമിക് ഫോറത്തിൽ സംസാരിക്കവെ സോറോസ് പറഞ്ഞു. അവയുടെ നാളുകൾ എണ്ണപ്പെട്ടുകഴിഞ്ഞു എന്ന് പ്രഖ്യാപിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലം ദാവോസ് ആണെന്നും സോറോസ് കൂട്ടിച്ചേർത്തു.വളർന്നുകൊണ്ടിരിക്കുന്ന വിപണികളിലേക്ക് കടന്നുകയറാനുള്ള ശ്രമത്തിലാണ് ഈ അമേരിക്കൻ കമ്പനികൾ. എന്നാൽ ചൈന പോലുള്ള രാജ്യങ്ങളിൽ അധീശത്വം സ്ഥാപിക്കാൻ അവർക്ക് സാധിച്ചിട്ടില്ല. പ്രാദേശിക കമ്പനികൾക്ക് ശക്തമായ പിന്തുണ നൽകുന്ന രാജ്യമാണ് ചൈന.ശക്തരായ നേതാക്കൾ ഭരിക്കുന്ന ഇത്തരം രാജ്യങ്ങളിലേക്ക് പ്രവേശിക്കുന്നതിനായി ...

Read More »

റോബോട്ട് സുന്ദരി; യ​ന്തി​ര​ൻ എ​ന്ന സി​നി​മ​യി​ലെ ചിട്ടി എ​ന്ന റോ​ബോ​ട്ടി​നെ…..

യ​ന്തി​ര​ൻ എ​ന്ന സി​നി​മ​യി​ലെ ചിട്ടി എ​ന്നു പേ​രു​ള്ള റോ​ബോ​ട്ടി​നെ ക​ണ്ട് പ​ല​രും ഒ​രു കാ​ര്യം ആ​ഗ്ര​ഹി​ച്ചു കാ​ണും… അ​തു​പോ​ലൊ​ന്നു ഉ​ണ്ടെ​ങ്കി​ലോ​യെ​ന്ന്… എ​ന്നാ​ൽ അ​തു​ക്കും മേ​ലെ ഒ​രു യ​ന്തി​ര​ൻ… അ​താ​ണി​പ്പോ​ൾ ലോ​ക​ത്തി​ന്‍റെ ച​ർ​ച്ച​ക​ളി​ൽ എ​ന്നും നി​റ​യു​ന്ന​ത്. സോ​ഫി​യ… 2015ലാ​ണ് സോ​ഫി​യ റോ​ബോ​ട്ട് ജ​ന്മം കൊ​ള്ളു​ന്ന​ത്. എ​ന്നാ​ൽ ക​ഴി​ഞ്ഞ വ​ർ​ഷം സൗ​ദി അ​റേ​ബ്യ സോ​ഫി​യ​യ്ക്ക് പൗ​ര​ത്വം ന​ൽ​കി​യ​തോ​ടു കൂ​ടി​യാ​ണി​ത് കൂ​ടു​ത​ൽ വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞ​ത്. എ​ന്നാ​ൽ സോ​ഫി​യ എ​ന്ന പൗ​ര​ത്വം നേ​ടി​യ ആ​ദ്യ റോ​ബോ​ട്ട് വീ​ണ്ടും വാ​ർ​ത്ത​ക​ളി​ൽ സ​ജീ​വ​മാ​ണ്. സോ​ഫി​യ​യ്ക്ക് ജീ​വ​ൻ​ര​ക്ഷാ പ​രി​ശീ​ല​നം ന​ൽ​കി വ​രി​ക​യാ​ണെ​ന്ന​താ​ണ് സോ​ഫി​യ​യെ വീ​ണ്ടും ...

Read More »

ഹൈടെക് കോപ്പിയടിക്ക് വാട്‌സ് ആപ്പും

ഹൈടെക്ക് കോപ്പിയടിക്ക് വാട്‌സ് ആപ്പ് ഉപയോഗിച്ച വിദേശ വിദ്യാര്‍ത്ഥി കേരളത്തില്‍ പിടിയില്‍. കാലിക്കറ്റ് സര്‍വകലാശാല അധികൃതരാണ് വിദ്യാര്‍ത്ഥിയുടെ കോപ്പിയടി പിടിച്ചത്. അഫ്ഗാനിസ്ഥാന്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് വാട്‌സ് ആപ്പ് പരീക്ഷയില്‍ ഉപയോഗിച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ സിന്‍ഡിക്കറ്റ് സമിതിയെ വൈസ് ചാന്‍സലര്‍ ഡോ. കെ.മുഹമ്മദ് ബഷീര്‍ നിയോഗിച്ചിട്ടുണ്ട്. ഈ മാസം എട്ടിന് കാലിക്കറ്റ് സര്‍വകലാശാലയുടെ പരീക്ഷാ ഭവനില്‍ സപ്ലിമെന്ററി പരീക്ഷയെഴുതാന്‍ വന്നതായിരുന്നു വിദേശ വിദ്യാര്‍ത്ഥി. ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സിന്റെ മൂന്നാം സെമസ്റ്റര്‍ കണക്ക് പരീക്ഷ ഈ വിദ്യാര്‍ത്ഥിക്ക് മാത്രമായി പരീക്ഷാഭവനില്‍ ക്രമീകരിച്ചതായിരുന്നു. ചില അവസരങ്ങള്‍ ...

Read More »