Home » More » Education

Education

ചൊവ്വാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു

പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും അധികൃതർ പറഞ്ഞു. കോട്ടയം: വിവിധ തൊഴിലാളി സംഘടനകൾ അഖിലേന്ത്യ തലത്തിൽ പ്രഖ്യാപിച്ചിരിക്കുന്ന മോട്ടോർ വാഹന പണിമുടക്കിനെ തുടർന്ന് ചൊവ്വാഴ്ച നടത്താനിരുന്ന സർവകലാശാല പരീക്ഷകൾ മാറ്റി വച്ചു. കാലിക്കറ്റ്, കണ്ണൂർ, എം.ജി സർവകലാശാലകളിലെ പരീക്ഷകളാണ് മാറ്റിയിരിക്കുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും അധികൃതർ പറഞ്ഞു. ചൊവ്വാഴ്ച നടത്താനിരുന്ന ഹയർസെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്മമെന്‍റ്, സപ്ലിമെന്‍ററി പരീക്ഷകളും മാറ്റിയതായി അധികൃതർ അറിയിച്ചു.

Read More »

ഉത്തരക്കടലാസ് സ്‌റ്റോക്കില്ല; അഞ്ചരലക്ഷം കുട്ടികളെ വെട്ടിലാക്കി കാലിക്കട്ട് യൂണിവേഴ്‌സിറ്റി അവസാന നിമിഷം പരീക്ഷകള്‍ മാറ്റി

കോഴിക്കോട്:അഞ്ചരലക്ഷം കുട്ടികളെ വെട്ടിലാക്കി കാലിക്കട്ട് യൂണിവേഴ്‌സിറ്റി അവസാന നിമിഷം പരീക്ഷകള്‍ മാറ്റി. ഉത്തരക്കടലാസ് സ്‌റ്റോക്കില്ലെന്നു ചൂണ്ടിക്കാട്ടിയാണ് അഞ്ചാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ മാറ്റിയത്. ഇന്നുമുതല്‍ 17 വരെ നടക്കേണ്ട പരീക്ഷകളാണ് പരീക്ഷാ കണ്‍ട്രോളറുടെ ഓഫീസിന്റെ അനാസ്ഥ കാരണം മാറ്റിവയ്‌ക്കേണ്ടിവന്നത്. അഞ്ചര ലക്ഷം കുട്ടികളാണ് ഇതോടെ വെട്ടിലായത്. ഇന്നും നാളെയും നടക്കേണ്ട റഗുലര്‍/വിദൂര വിദ്യാഭ്യാസം അഞ്ചാം സെമസ്റ്റര്‍ സി.യു.സി.ബി.സി.എസ്.എസ് ഓപ്പണ്‍കോഴ്‌സ് പരീക്ഷകളും 16, 17 തീയതികളില്‍ നടത്താനിരുന്ന റഗുലര്‍/വിദൂര വിദ്യാഭ്യാസം അഞ്ചാം സെമസ്റ്റര്‍ ബി.എ, ബി.എസ്‌സി., ബി.എസ്‌സി. ഇന്‍ എ.എല്‍.പി, ബി.എം.എം.സി, ബി.സി.എ, ബി.എസ്.ഡബ്ലിയു, ബി.വി.സി, ...

Read More »

ഹയർ സെക്കൻഡറിയിലെ ലാബ് അസിസ്റ്റന്റ് ഉൾപ്പെടെ 98 തസ്തികകളിലേക്ക് പി എസ് സി വിജ്ഞാപനം

ഹയർ സെക്കൻഡറിയിലെ ലാബ് അസിസ്റ്റന്റ് ഉൾപ്പെടെ 98 തസ്തികകളിലേക്ക് കേരള പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. ഇതിൽ 19 തസ്തികകളിൽ ജനറൽ റിക്രൂട്ട്മെന്റാണ്. സംവരണ വിഭാഗക്കാർക്ക് മാത്രമുള്ളതാണ് മറ്റ് തസ്തികകൾ. ഹയർസെക്കൻഡറിയിലെ ലാബോറട്ടറി അസിസ്റ്റന്റ് തസ്തികയ്ക്ക് എസ്. എസ്. എൽ. സി. യാണ് അടിസ്ഥാന യോഗ്യത. നിയമനം കിട്ടിയാൽ പ്രൊബേഷൻ കാലയളവിൽ പി. എസ്. സി. നടത്തുന്ന ലബോറട്ടറി അറ്റൻഡേഴ്സ് ടെസ്റ്റ് പാസാവണം.പി. ജി. യോഗ്യതയുള്ളവർക്ക് പട്ടികജാതി വികസന ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാം. ഡ്രോയിങ് ടീച്ചർ (ഹൈസ്കൂൾ), നഴ്സറി ടീച്ചർ, ഗാർഡ്, സെക്യൂരിറ്റി ...

Read More »