മുറ്റത്തെ മുല്ല’ ലഘുവായ്പാ പദ്ധതിയ്ക്ക് തുടക്കം പാലക്കാടായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ബ്ലേഡ് പലിശക്കാരില്‍ നിന്നും വായ്പയെടുത്ത് സാധാരണക്കാരായ പലരും കടക്കെണിയിലാകുന്നത് കേരളത്തിലെ ഒരു സമൂഹിക പ്രശ്നമാണ്. കര്‍ശനമായ നടപടികള്‍ ബ്ലേഡ് പലിശക്കാര്‍ക്കെതിരെ സര്‍ക്കാര്‍ സ്വീകരിക്കുമ്പോഴും വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെ ലഘു വായ്പകള്‍ ലഭ്യമല്ലാത്തതും അതിനായി പുറകെ നടക്കേണ്ടി വരുന്നതുമൊക്കെ ഇത്തരം നൂലാമാലകളില്ലാത്ത വട്ടിപലിശക്കാരുടെ അടുത്തെക്ക് ആളുകളെ എത്തിക്കുന്നു. ഇതിനൊരു പോംവഴി എന്ന നിലക്ക് ലളിതമായ വ്യവസ്ഥകളില്‍ വീട്ടുമുറ്റത്ത് ചെന്ന് ഏറ്റവും കുറഞ്ഞ പലിശയ്ക്ക് ലഘുവായ്പനല്‍കുകയും ആഴ്ചതോറും ലഘുവായ തിരിച്ചടവ് ക്രമീകരണത്തിലൂടെ വായ്പാതുക ഈടാക്കുകയും ചെയ്യുന്ന ...
Read More »Business
സ്വർണവില ഉയര്‍ന്നു
ആഭ്യന്തര വ്യാപാരത്തില്‍ കുറവ് വന്നിട്ടും കേരള മാര്‍ക്കറ്റില്‍ സ്വർണത്തിന്റെ കുതിപ്പ് തുടരുന്നു. രണ്ടുദിവസം സ്റ്റഡിയായി തുടര്‍ന്ന ശേഷമാണ് വില വീണ്ടും ഉയരത്തിലെത്തിയത്. പവന് 120 രൂപയാണ് ഇന്നലെ വർധിച്ചിരിക്കുന്നത്. പവന് 22,800 രൂപയിലും ഗ്രാമിന് 15 രൂപ വര്‍ധിച്ച് 2,850 രൂപയിലുമാണ് വ്യാപാരം നടന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കഴിഞ്ഞ ദിവസം പവന് 80 രൂപയാണ് കൂടിയിരുന്നത്. പവന് 22,680 രൂപയായിരുന്നു രണ്ടു ദിവസമായി വില. ആഗോള വിപണിയില്‍ സ്വര്‍ണ വില ഉയര്‍ന്നതാണ് ആഭ്യന്തര വിപണിയിലും വില ഉയരാന്‍ കാരണം. 22,240 ...
Read More »ജിയോയുടെ സൗജന്യ ഓഫറുകള്‍ തുടരാമെന്ന് ടെലികോം ട്രൈബ്യൂണല്‍
ജിയോയുടെ സൗജന്യ ഓഫറുകള്‍ തുടരാമെന്ന് ടെലികോം ട്രൈബ്യൂണല്‍ ഉത്തരവിട്ടു. ജിയോ പ്രവര്‍ത്തനം ആരംഭിച്ച ശേഷം 90 ദിവസങ്ങള്‍ കഴിഞ്ഞിട്ടും സൗജന്യ ഓഫറുകള്‍ തുടരാന്‍ ട്രായ് അനുമതി നല്‍കിയിരുന്നു. ഇൗ അനുമതിക്ക് സാധുത നല്‍കുകയാണ് ടെലികോം ട്രൈബ്യൂണല്‍ ചെയ്തത്.ഈ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനുള്ള അധികാരം ട്രായക്കാണ്. എല്ലാ സേവനങ്ങളും സൗജന്യമായി നല്‍കുന്നതിനുള്ള അപേക്ഷ പ്രവര്‍ത്തനം തുടങ്ങന്നതിന് മുമ്പ് ഓപ്പറേറ്റര്‍മാര്‍ക്ക് സമര്‍പ്പിക്കാന്‍ സാധിക്കും. നിലവില്‍, താരിഫ് മുഴുവന്‍ തീരുമാനിക്കാനുള്ള അധികാരം ഓപ്പറേറ്റര്‍മാര്‍ക്കുണ്ട്. പക്ഷേ താരിഫ് ഏഴ് പ്രവര്‍ത്തി ദിവസം മുമ്പ് ട്രായുടെ അനുമതിക്ക് സമര്‍പ്പിക്കണം.
Read More »ബിഎസ്എന്‍എല്‍ ന്റെ ‘ഞായറാഴ്ച ഫ്രീ കോള്‍’ ഫെബ്രുവരി ഒന്നു മുതലുണ്ടാവില്ല
ലാന്‍ഡ്ഫോണുകളുടെ പ്രചാരം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിഎസ്എന്‍എല്‍ രാജ്യവ്യാപകമായി ഈ പദ്ധതി നടപ്പാക്കിയത്. അതാണ് ഇപ്പോള്‍ നിര്‍ത്തലാക്കുന്നത്. നിലവില്‍ രാത്രി 10.30 മുതല്‍ രാവിലെ ആറുവരെയാണ് സൗജന്യമായി വിളിക്കാന്‍ സാധിക്കുക. ഞായറാഴ്ചകളില്‍ 24 മണിക്കൂര്‍ സൗജന്യമായി വിളിക്കുന്ന ഓഫര്‍ ഒഴിവാക്കുമ്പോഴും രാത്രിയില്‍ ലഭിക്കുന്ന ഓഫര്‍ ലഭ്യമാകുമെന്നും ബിഎസ്എന്‍എല്‍ അധികൃതര്‍ അറിയിച്ചു.ഇതിനു പകരമായുള്ള പുതിയ ഓഫറുകള്‍ ഉടന്‍ ബിഎസ്എന്‍എല്‍ അവതരിപ്പിക്കുമെന്നാണ് അറിയുന്നത്. ലാന്‍ഡ്ഫോണുകളുടെ പ്രസക്തി വീണ്ടെടുക്കുന്നതിന്റെ ഭാഗമായാണു നൈറ്റ് ഫ്രീ കോള്‍ പദ്ധതി രാജ്യത്താകെ അവതരിപ്പിച്ചത്. ഇതിനു വ്യാപകമായി നല്ല പ്രതികരണമാണ് ലഭിച്ചതും. 2016 ആഗസ്റ്റ് ...
Read More »ലോക വിപണിയിൽ വില കുതിക്കുന്നു, കേരളത്തിൽ പവൻ വില 22,560
ഡോളർ നേരിടുന്ന വിലത്തകർച്ചയാണ് സ്വർണ്ണത്തിന്റെ ഡിമാന്റിനെ ഉയരങ്ങളിലെത്തിച്ചത്. ഏതാനും ആഴ്ചകളായി ലോകത്തെ പ്രമുഖ കറൻസികൾക്കെതിരെ ഡോളർ കനത്ത വിലയിടിവ് നേരിടുകയാണ്. ഇത് മൂലം വൻകിട നിക്ഷേപകർ കൂടുതൽ സുരക്ഷിതമെന്ന് കരുതുന്ന ഉത്പന്നങ്ങൾ വാങ്ങി കൂട്ടുകയാണ്. ഏറ്റവും സുരക്ഷിത നിക്ഷേപമായി ലോകം കാണുന്നത് സ്വർണ്ണത്തെയാണ്. 2016 ആഗസ്റ്റിലാണ് ഇതിനു മുൻപ് സ്വർണ്ണത്തിനു ഈ വില രേഖപ്പെടുത്തിയത്.കേരളത്തിൽ ഒരു പവൻ സ്വർണ്ണത്തിന്റെ വില ഇന്ന് 22,560 രൂപയായി ഉയർന്നു. കഴിഞ്ഞ ഒരു മാസത്തിനിടയിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വില. ജനുവരി ഒന്നിന് 21,880 രൂപയും ജനുവരി നാലിന് ...
Read More »ഇന്ത്യന്‍ വിപണിയില്‍ സാംസങിനെ പിന്തള്ളി ഷിയോമി
ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടേതായ സാന്നിധ്യം നാട്ടിയുറപ്പിച്ചിരിക്കുകയാണ് ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഷിയോമി. ഇതോടെ തിരിച്ചടി നേരിട്ടിരിക്കുന്നത് സാംസങിനാണ്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ സാംസങിനെ പിന്തള്ളി വില്‍പ്പനയില്‍ ഒന്നാമതെത്തിയിരിക്കുകയാണ് ഷിയോമി.നാലാം പാദത്തിലെ സ്മാര്‍ട്ട്ഫോണ്‍ വിപിയിലെ മൊത്തം വില്‍പ്പനയുടെ 27 ശതമാനം വില്‍പ്പന നടത്തിയത് ഷിയോമിയാണ്. സാംസങിന്റേതാകട്ടെ 25 ശതമാനവും. ഈ കാലയളവില്‍ 70.3 ലക്ഷം യൂണിറ്റ് സ്മാര്‍ട്ട് ഫോണുകള്‍ സാംസങ് വിറ്റഴിച്ചപ്പോല് ഷിയോമി 80.2 ലക്ഷം യൂണിറ്റുകള്‍ വിറ്റു. മൂന്നാം പാദത്തില്‍ 23.5 ശതമാനം യൂണിറ്റുകള്‍ വീതം വിറ്റഴിച്ച് ഇരുകമ്പനികളും ഒരേ തട്ടിലായിരുന്നു.
Read More »99 രൂപക്കും പറക്കാം; വിമാന കമ്പനികളുടെ മത്സരം മുറുകുന്നു
പുതുവർഷത്തിൽ യാത്രക്കാർക്ക് ഓഫറുകളുടെ പെരുമഴ ഒരുക്കി എയർലൈൻ കമ്പനികൾ മത്സരം കൊഴുപ്പിക്കുന്നു. ഇതിനകം നാലു വിമാന കമ്പനികൾ നിരക്കുകളിൽ വൻ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഗോ എയർ, ഇൻഡിഗോ, വിസ്താര എന്നീ കമ്പനികളാണ് പുതുവത്സരത്തിന്റെ തുടക്കത്തിൽ തന്നെ യാത്രക്കാരെ അമ്പരപ്പിക്കുന്ന പ്രഖ്യാപനങ്ങളുമായി എത്തിയത്. ഏറ്റവും ഒടുവിൽ 99 രൂപക്ക് ഇന്ത്യൻ നഗരങ്ങളിലേക്ക് പറക്കാം എന്ന ഓഫറുമായി എയർ ഏഷ്യ രംഗപ്രവേശം ചെയ്തതോടെ എയർ ലൈൻ രംഗത് മത്സരത്തിന് കടുപ്പമേറി. 1005 രൂപ മുതൽക്കുള്ള ടിക്കറ്റ് നിരക്കുകളുമായി ഗോ എയർ നേരത്തെ രംഗത്തെത്തിയിരുന്നു.എയർ ഏഷ്യയുടെ ഡൈനാമിക് പ്രൈസിംഗ് ...
Read More »വിസ്മയം അവസാനിക്കുന്നില്ല, പുതിയ കിടിലന്‍ ഓഫറുകളുമായി ജിയോ
ടെലികോം കമ്പനികളുടെ കിടമത്സരം അടിക്കടി വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. പുതിയ പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ച് രംഗം കൊഴിപ്പിക്കുകയാണ് ടെലികോം ദാതാക്കള്‍. ബിഎസ്എന്‍എല്‍ പുതിയ ഫീച്ചറുകള്‍ പ്രഖ്യാപിച്ചതിനു പിന്നാലെ അതിലും ആകര്‍ഷകമായ ഓഫറുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് റിലേന്‍സ് ജിയോ. 19, 52, 98 രൂപയിലുള്ള പുതിയ സാഷേ പായ്ക്കുകളാണ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. കുറഞ്ഞ വാലിഡിറ്റിയില്‍ മോശമല്ലാത്ത ഡേറ്റയാണ് ഈ പായ്ക്കുകള്‍ നല്‍കുന്നത്.98 രുപയുടെ പ്രീപെയ്ഡ് പ്ലാനില്‍ രണ്ടാഴ്ച വാലിഡിറ്റിയില്‍ 2.1 ജിബി ഡേറ്റയാണ് ലഭിക്കുക. 140 എസ്എംഎസും അണ്‍ലിമിറ്റഡ് കോളുകളും ഉണ്ടാകും. 52 രൂപയുടെ പ്രീപെയ്ഡ് പ്ലാനില്‍ ഏഴ് ...
Read More »ലുലു മാളില്‍ സാധനങ്ങള്‍ക്ക് പകുതി വില…..
ഇടപ്പള്ളി ലുലു മാളില്‍ ഏറ്റവും വലിയ ഓഫര്‍ സെയില്‍. 50 ശതമാനം ഡിസ്ക്കൗണ്ടോടെ അഞ്ഞൂറിലേറെ ബ്രാന്‍ഡുകള്‍ ഉള്‍പ്പെടുത്തിയാണ് ‘ലുലു ഓണ്‍ സെയില്‍ നടത്തുന്നത്.കഴിഞ്ഞ വര്‍ഷങ്ങളില്‍ രണ്ട് ദിവസങ്ങളില്‍ നടന്നിരുന്ന ‘ലുലു ഓണ്‍ സെയില്‍,’ ഉപഭോക്താക്കളുടെ തിരക്ക് കണക്കിലെടുത്ത് ഇത്തവണ മൂന്ന് ദിവസമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച തുടങ്ങിയ സെയില്‍ ഞായര്‍ വരെ നീളും.
Read More »നിരക്കുകള്‍ വെട്ടിക്കുറച്ച് ജിയോയുടെ പുതുവര്‍ഷ സമ്മാനം; വിവിധ പ്ലാനുകള്‍ക്ക് 50 രൂപയോളം കുറവ്
രാജ്യത്ത് 4ജി വിപ്ലവം സൃഷ്ടിച്ച റിലയന്‍സ് ജിയോ ഈ പുതുവര്‍ഷത്തിലും ആകര്‍ഷകമായ നിരക്ക് കുറവിലൂടെ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നു. നിലവിലെ ചില പ്ലാനുകള്‍ക്ക് 50 രൂപയോളം നിരക്ക് കുറച്ചാണ് പുതിയ പ്രഖ്യാപനം. ദിവസം ഒരു ജിബി ഡാറ്റ വീതം നല്കുന്ന പ്ലാനുകള്‍ക്ക് 50 രൂപയോളം നിരക്ക് കുറവാണുള്ളത്. ഇതേസമയം, 1.5 ജിബി ഡാറ്റ പ്രതിദിനം നല്കുന്ന പ്ലാനില്‍ നിരക്ക് കുറയ്ക്കാതെ കൂടുതല്‍ ഡാറ്റ നല്കുന്ന ഓഫറാണ് പുതുമ. ജനുവരി 9 മുതല്‍ ഈ ഓഫറുകള്‍ പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് ജിയോയുടെ പദ്ധതി.നിലവില്‍ പ്രതിദിനം ഒരു ജിബി ഡാറ്റ ...
Read More »