Home » Identity » Voice

Voice

രക്തസാക്ഷിയായി നീയെന്ത് നേടി ???

രക്തസാക്ഷിയായി പരലോകത്ത് ചെന്ന അയാളോട് ദൈവം ചോദിച്ചു…. നീയാണോ പുതിയ രക്തസാക്ഷി ഈയിടയായി കുറെയെണ്ണം വരുന്നുണ്ട്. എവിടുന്നാ കണ്ണുരിൽ നിന്നാണോ…? അയാൾ തല താഴ്ത്തി പറഞ്ഞു അതെ… ആഹാ അതൊരു പുതുമയല്ലല്ലോ…! ആട്ടെ എത്ര വെട്ടു കൊണ്ടു…? ദേഹത്തെ മുറിപ്പാടുകൾ എണ്ണി തിട്ടപ്പെടുത്തി അയാൾ പറഞ്ഞു അമ്പത്തിയെട്ട്… ഉം… ദൈവം നീട്ടി മുളി കൊണ്ട് പറഞ്ഞു കഴിഞ്ഞ പ്രാവശ്യം വന്നവന് അമ്പത്തിയാറ്, രണ്ടെണ്ണം കൂടിയിട്ടുണ്ട് ഇനി സെഞ്ച്വറിയുമായിയാരു വരും…? ദൈവം എന്തോ ചിന്തിച്ച് എഴുന്നേറ്റു നടന്നു. വാ എന്റെ കൂടെ ഒരു കാഴ്ച്ച കാണിച്ചു ...

Read More »

എങ്ങനെയാ കെ.എസ്.ആര്‍.ടി.സി. നഷ്ടത്തിലാവാതിരിക്കുക; ഒരു യാത്രക്കാരന്റെ അനുഭവ കുറിപ്പ്

കെ.എസ്.ആര്‍.ടി.സി യില്‍ പെന്‍ഷന്‍ കൊടുക്കാനായി രണ്ട് ഡിപ്പോകള്‍ പണയം വച്ചു എന്നതാണ് ഒരു പ്രധാന വാര്‍ത്ത. ഈ ഡിസംബറില്‍ മാത്രം ഏതാണ്ട് രണ്ടായിരം രൂപ ടിക്കറ്റിനത്തില്‍ കെ.എസ്. ആര്‍.ടി.സിക്ക് കൊടുത്ത ഒരു യാത്രക്കാരന്‍ എന്ന നിലയില്‍ ചില അനുഭവ ചിത്രങ്ങള്‍ പറയട്ടെ. സീന്‍ ഒന്ന്. തൃശൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് രാത്രി ഏതെങ്കിലും ലോ ഫ്ലോര്‍ ബസില്‍ ടിക്കറ്റ് കിട്ടാന്‍ വേണ്ടി രാവിലെ സൈറ്റില്‍ കയറി നോക്കി. ടിക്കറ്റെല്ലാം വിറ്റുപോയിരിക്കുന്നു. സീന്‍ രണ്ട്. അന്നേ ദിവസം ഉച്ചക്ക് ബാലരാമപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് ബസ് കാത്തു നില്‍ക്കുമ്പോള്‍ ...

Read More »

മുലയൂട്ടൽ: ഒരമ്മയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാക്കുന്നു.

മുലയൂട്ടലിനെ കുറിച്ചുള്ള ഒരു അമ്മയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. തലശ്ശേരിക്കാരി വീണയുടെ ഫേസ്ബുക്ക് പോസ്റ്റാണ് വൈറലാകുന്നത്. മുലയൂട്ടുമ്പോൾ സ്ത്രീകൾ മാറു മറക്കാതിരിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചാണ് ഫേസ്ബുക്ക് പോസ്റ്റ്. മുലപ്പാൽ കുടിക്കുന്ന കുട്ടികൾ പാൽ കുടിക്കുന്നതിനിടയിൽ ആണ് ശ്വസന പ്രക്രിയ നടത്തുന്നത് അതിനിടയിൽ തുണിയോ സാരിയോ കൊണ്ട് മാറ് മറക്കുമ്പോൾ കുട്ടിക്ക് ശ്വാസം മുട്ടാൻ ഉള്ള സാധ്യത വളരെ കൂടുതലാണ്. മാത്രമല്ല മുലയൂട്ടുന്ന സമയത്താണ് കുട്ടിയും അമ്മയും തമ്മിലുള്ള അടുപ്പം കൂടുന്നത്. എന്നാൽ മാറുമറച്ച് മുലയൂട്ടുമ്പോൾ ഇല്ലാതാവുന്നത് കുട്ടിയുടെ വളർച്ചയിലെ ഈ പ്രത്യേക ഘട്ടം തന്നെയാണ് എന്ന് ...

Read More »

ഗുജറാത്തും ഹിമാചലും നൽകുന്ന പാഠങ്ങൾ: മുഹമ്മദ് റിയാസ്

ഹിമാചൽ പ്രദേശിലേയും ഗുജറാത്തിലേയും തിരഞ്ഞെടുപ്പു ഫലങ്ങൾ നൽകുന്ന സന്ദേശം സുവ്യക്തമാണ്; ഉപരിപ്ലവമായ തിരഞ്ഞെടുപ്പു മഴവിൽ സഖ്യങ്ങൾ വഴി, ഇന്ന് അധികാരം കൈയാളുന്ന മോദി സർക്കാരിനെ പരാജയപ്പെടുത്തുക അസാധ്യമാണ്. ജനവിരുദ്ധ നയങ്ങൾക്കെതിരെ ജനകീയ ബദൽ നയങ്ങൾ മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയത്തിനു മാത്രമേ, ബി.ജെ.പിയിൽ നിന്നും ഇന്ത്യയെ മോചിപ്പിക്കാൻ സാധിക്കുകയുള്ളൂ. ഹിമാചലിൽ ഭരണവിരുദ്ധ വികാരം മുതലെടുത്ത് ബി.ജെ.പി മികച്ച വിജയം നേടിയപ്പോൾ, ഗുജറാത്തിൽ കേന്ദ്ര-സംസ്ഥാന ഗവർമെന്റുകൾക്കെതിരെയുള്ള വികാരം ശരിയായി മുതലെടുക്കാൻ കോൺഗ്രസിന്റെ മഴവിൽ തിരഞ്ഞെടുപ്പ് സഖ്യത്തിനു സാധിച്ചില്ല. മോദി സർക്കാറിനെതിരെ വലിയ വികാരം നിലനിൽക്കുന്നുവെന്ന കൃത്യമായ സൂചനകൾ ...

Read More »

“നടന്റെ മാധ്യമം അയാളുടെ ശരീരമാണു, അതുകൊണ്ടാണു ഞാൻ പലപ്പോഴും തെരുവിലിറങ്ങി എന്റെ ശരീരം കൊണ്ട് പ്രതിഷേധിക്കുന്നത്.” അലൻസിയർ

“ഇത് ഞാൻ ജനിച്ച മണ്ണാണു. എന്റെ മതവും എന്റെ പേരും നോക്കി എന്നെ അമേരിക്കയിലേയ്ക്കോ പോർച്ചുഗലിലേയ്ക്കോ കടത്തിക്കളയാം എന്നു വിചാരിച്ചാൽ നടക്കില്ല. ഈ മണ്ണിലെന്നെ വെട്ടിയിടുന്നതുവരെ ഇവിടെ വളമാകുന്നതുവരെ ഞാനിവിടെ ജീവിക്കും.” ഇന്നലെ വൈകിട്ട് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഓപ്പൺ ഫോറം വേദിയിലാണു പ്രശസ്ത നടൻ അലൻസിയർ ലേ ഈ ഉറച്ച പ്രഖ്യാപനം നടത്തിയത്. ചലച്ചിത്രമേളകളുടെ രാഷ്ട്രീയ പരിസരവും നിലവിൽ നടന്ന മേളയുടെ വിലയിരുത്തലുമായിരുന്നു ഓപ്പൺ ഫോറം ചർച്ചയാക്കിയത്. ഐ എഫ് എഫ് കെയുടെ സ്ഥിരം സാന്നിദ്ധ്യമായിരുന്ന അലൻസിയർ ഓപ്പൺ ഫോറത്തിലെ അതിഥിയായെത്തിയപ്പോൾ വേദിയിൽ രാഷ്ട്രീയം ...

Read More »

ഫ്ലാഷ് മൊബ് കളിച്ച എസ്എഫ്ഐയോട് രണ്ട് മുസ്ലിം പെണ്‍കുട്ടികള്‍ക്ക് പറയാനുള്ളത്

ഫ്ലാഷ് മൊബ് കളിച്ച മുസ്ലിം പെണ്‍കുട്ടികള്‍ക്കെതിരായ സോഷ്യല്‍മീഡിയയിലെ അശ്ലീലപ്രയോഗങ്ങളും തുടര്‍ന്നുണ്ടായ വിവാദങ്ങളും സോഷ്യല്‍മീഡിയയില്‍ സജീവമായ ചര്‍ച്ചയാവുകയാണ്. എസ്എഫ്ഐ സംസ്ഥാനവ്യാപകമായി ഫ്ലാഷ് മൊബുകള്‍ നടത്തിയതും അതിനെ തുടര്‍ന്ന ചോദ്യങ്ങളുമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. മുസ്ലിം പെണ്‍കുട്ടികള്‍ക്ക് സ്വാതന്ത്യം വേണമെന്ന് പറഞ്ഞ് എസ്എഫ്ഐ നടത്തിയ പ്രതിഷേധങ്ങള്‍ രാഷ്ട്രീയഗിമ്മിക്കാണെന്നും അഭിപ്രായങ്ങളുയരുന്നു. മുസ്ലിം പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ക്കായി നേരത്തെ നടന്ന പല സമരങ്ങളിലും എസ്എഫ്ഐയുടെ മൗനവും എതിര്‍നിലപാടുകളും വ്യാപകമായി ചോദ്യം ചെയ്യപ്പെടുന്നു. എസ്എഫ്ഐയോട് ഒരു മുസ്ലിം പെണ്‍കുട്ടിക്ക് ചോദിക്കാനുള്ളത് എന്ന ടൈറ്റിലോടെ ബെന്ന ഫാത്തിമ , ഷംന ഷെറിന്‍ എന്നീ വിദ്യാര്‍ത്ഥികള്‍ സംസാരിക്കുന്ന ...

Read More »

ഐ എഫ് എഫ് കെ-യിൽ നടൻ പ്രകാശ് രാജ് നടത്തിയ ഉജ്ജ്വല പ്രഭാഷണത്തിന്റെ സ്വതന്ത്ര പരിഭാഷ

ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയിൽ പങ്കെടുക്കുക എന്നത് എപ്പോഴും സന്തോഷമുള്ള കാര്യമാണ്. ഇതിനു മുമ്പും ഞാനിവിടെ വന്നിട്ടുണ്ട്. ഞാൻ ഈ ഫെസ്റ്റിവൽ ഒരുപാട് ഇഷ്ടപ്പെടുന്നു. കാരണം, [കലയോടുള്ള] അടങ്ങാത്ത അഭിനിവേശവും കാഴ്ചപ്പാടും സമീപനങ്ങളും ഇവിടെ ഒട്ടേറെ പുരോഗമിച്ചിട്ടുണ്ട്. ഈ [ഫെസ്റ്റിവൽ] മനോഹരമായും സുതാര്യമായും അണിയിച്ചൊരുക്കുന്ന ഇതിന്റെ സംഘാടകർക്ക് ഞാനെന്റെ നന്ദി അറിയിക്കുന്നു. ഞാൻ കേരളത്തിലേക്ക് വരുമ്പോൾ സംഭാഷണത്തിനായി സ്ക്രിപ്റ്റുകൾ ഒന്നും കരുതാറില്ല. കാരണം ഇവിടെ ആരും എന്റെ വാക്കുകളെ സെൻസർ ചെയ്യില്ല. ഭയമില്ലാതെ ശ്വസിക്കാൻ പറ്റുന്ന ഒരു സംസ്ഥാനമെന്ന നിലയിൽ ഞാൻ കേരളത്തെ ...

Read More »

മുസ്ലിം പെൺകുട്ടികളെ മര്യാദ പഠിപ്പിക്കാൻ നരകത്തിലെ വിറക് സിദ്ധാന്തവുമായി ഇറങ്ങുന്ന സദാചാര ആങ്ങളമാര്‍ക്ക് മറുപടിയുമായി ഒരു അധ്യാപിക

മലപ്പുറത്ത് ഹിജാബ് ധരിച്ച മൂന്ന് പെണ്‍കുട്ടികള്‍ ഫ്‌ളാഷ് മോബ് കളിച്ചതിന് പിന്നാലെയുള്ള കോലാഹലങ്ങള്‍ക്ക് കയ്യും കണക്കുമില്ല. മതപണ്ഡിതന്മാരും, മൗലികവാദികളും സോഷ്യല്‍ മീഡിയയിലും പരസ്യമായും വാളോങ്ങി നില്‍ക്കുകയാണ്. അതേസമയം, പെണ്‍കുട്ടികള്‍ക്ക് പിന്തുണയുമായി നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നത്. പൊന്നാനി എംഇഎസ് കോളേജിലെ അദ്ധ്യാപികയായ അമീറ ആയിഷ ബീഗമാണ് പുതിയ ചോദ്യങ്ങളുമായി ഫെയ്‌സ്ബുക്കില്‍ കുറിപ്പെഴുതിയത്. ‘ഹിജാബ് പെണ്ണിന് മേല്‍ ഇടാന്‍ മാത്രമല്ല ഇസ്ലാം അനുശാസിക്കുന്നത്. പുരുഷന്റെ മനസിനും ചിന്തകള്‍ക്കും പ്രവര്‍ത്തിക്കും മേല്‍ ഇസ്ലാം ഒരു ഹിജാബ് നിഷ്‌കര്‍ഷിക്കുന്നുണ്ട്.’ ഇതാണ് ടീച്ചറുടെ പോസ്റ്റിന്റെ കാതല്‍. പുരുഷന്മാരുടെ ഈ ...

Read More »

“ഇമേജ് എന്ന് പറയുന്നത് തോട്ടിന്‍ കരയില്‍ വിരിയുന്ന ഒരു റോസാപ്പൂവ് പോലെയാണ്”; വിവാദങ്ങള്‍ക്ക് സൂരജിന്‍റെ മറുപടി

മലപ്പുറത്ത് മുസ് ലീം പെണ്‍കുട്ടികള്‍ ഫ്ളാഷ്മോബ് അവതരിപ്പിച്ചതിനെ പ്രശംസിച്ചുകൊണ്ട് രംഗത്ത് വന്ന വീഡിയോ വിവാദമാക്കിയവര്‍ക്ക് സൂരജിന്‍റെ മറുപടി. ഇസ്ലാം മതത്തെ അവഹേളിച്ചു എന്ന രീതിയിലാണ് വീഡിയോ വിവാദത്തിലായത്. കഴിഞ്ഞ ദിവസം എയ്ഡ്സ് ബോധവല്‍കരണത്തിന്റെ ഭാഗമായി മലപ്പുറം ടൗണിന്‍ ഫ്ളാഷ് മോബ് അവതരിപ്പിച്ച മുസ്‌ലീം വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഒരു കൂട്ടം മത മൗലിക വാദികള്‍ രംഗത്ത് വന്നിരുന്നു. ഇവരെ വിമര്‍ശിച്ചുകൊണ്ടാണ് സൂരജ് ലൈവ് വീഡിയോയില്‍ വന്നത്. എന്നാല്‍ അതിപ്പോള്‍ സൂരജിന്റെ ജോലിയെ ബാധിക്കുന്ന തരത്തിലേക്ക് മാറിയിരിക്കുകയാണ്. ഇമേജ് എന്ന് പറയുന്നത് തോട്ടിന്‍ കരയില്‍ വിരിയുന്ന ഒരു റോസാപ്പൂവ് പോലെയാണ്. ...

Read More »

താങ്കൾ ഏതെങ്കിലും ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചിട്ടുണ്ടോ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഈ കുറിപ്പ് ഒന്ന് നിങ്ങള്‍ വായിക്കണം

താങ്കൾ ഏതെങ്കിലും ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചിട്ടുണ്ടോ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഈ കുറിപ്പ് ഒന്ന് നിങ്ങള്‍ വായിക്കണം. ന്യൂ ജനറേഷന്‍ ബാങ്കുകള്‍ നമ്മളെ എങ്ങനെയാണ്  വഞ്ചിക്കുന്നത് എന്ന് പറയുകയാണ് ഉബൈദ് എന്ന ഫോട്ടോഗ്രാഫര്‍ തന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റിലൂടെ. കോർപ്പറേറ്റുകളുടെ പേരിൽ, തട്ടിപ്പു പഠിച്ച മാന്യദേഹങ്ങൾ മക്കളുടെ പേരിലെടുത്ത് തിരിച്ചടക്കാതെ എഴുതിത്തള്ളുന്ന ഓരോ പൈസയും ഇവിടത്തെ മണ്ണിനോട് മല്ലടിക്കുന്നവന്റെ ചോരയാണെന്ന് ഇവർക്കെങ്ങനെയാണ് തിരിച്ചറിയാനാവുക…” ഉബൈദിന്‍റെ പോസ്റ്റ്‌: താങ്കൾ ഏതെങ്കിലും ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുകയോ, അതിനാഗ്രഹിക്കുകയോ ചെയ്യുന്നൊരാളാണോ, എങ്കിൽ ഇതു കൂടി അറിയണേ. എച്ച്.ഡി.എഫ്.സി ബാങ്ക് സ്നേഹപൂർവ്വം വിളിച്ചു തന്ന ഒരു ക്രെഡിറ്റ് കാർഡ് മറഞ്ഞിരിക്കുന്ന ...

Read More »