Home » Identity » Guest Writer

Guest Writer

എങ്ങനെ ഒരു പ്രണയം തുറന്നു പറയാം…

ഒരു പെണ്‍കുട്ടിയോട്‌ പ്രണയം തോന്നിക്കഴിഞ്ഞാല്‍ അത്‌ തുറന്നുപറയുകയെന്നത്‌ പുരുഷന്മാരെ സംബന്ധിച്ച്‌ ഒരു കീറാമുട്ടിയാണ്‌. മിക്കവരും കാര്യം മനസ്സില്‍ അടക്കിപ്പിടിച്ച്‌ പറയാന്‍വയ്യാതെ നടക്കുന്നവരാണ്‌. പ്രണയം പറയുന്ന കാര്യത്തില്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്‌. പ്രണയിക്കുന്നതിന്‌ പകരം പിന്നീടൊരിക്കലും അവള്‍ മുഖത്തുപോലും നോക്കാത്ത രീതിയില്‍ നിങ്ങള്‍ പ്രണയം പ്രകടിപ്പിച്ചാലുള്ള കാര്യമൊന്ന്‌ ഓര്‍ത്തുനോക്കൂ… നമ്മൾ നമ്മളുടെ  പ്രണയം പറയുന്ന രീതിപോലും അവളുടെ മനസ്സിലുടക്കം. അതുകൊണ്ടുതന്നെ വെറുതെ ഒരു ഐ ലവ്‌ യു പറയാതെ സമയവും സന്ദര്‍ഭവും നോക്കി കാര്യങ്ങള്‍ മുന്നോട്ടുനീക്കുക. പ്രണയാഭ്യര്‍ത്ഥന നടത്തി പെണ്‍കുട്ടിയെ മടുപ്പിക്കുന്നതിലും നല്ലതല്ലേ നിങ്ങളുടെ വ്യക്തിത്വവും ആത്മാര്‍ത്ഥതയും ...

Read More »

യാചകർക്കെതിരെ മലയാളിയുടെ പോലീസിംഗ്

ഇതു വായിച്ചു കലിതുള്ളി എനിക്കെതിരെ കമന്റു വരും എന്ന് പ്രതീക്ഷിച്ചു കൊണ്ടു തന്നെ മലയാളി എടുത്തു ചാട്ടത്തിന്റെ പുറംപൂച്ചു വലിച്ചു കീറുകയാണ്. ആരും ഷെയർ ചെയ്തില്ലെങ്കിലും പാവങ്ങളോടൊപ്പം നിൽക്കുന്നു. ചിലപ്പോഴൊക്കെ മനുഷ്യൻ ഒരാൾക്കൂട്ട മനഃശാസ്ത്രത്തിനു അടിമപ്പെട്ടു വൈരനിര്യാദന ബുദ്ധിയോടെ പ്രവർത്തിക്കുന്നത് കാണാൻ കഴിയും. എന്താണ് വസ്തുത എന്നു അന്വോഷിക്കാതെ ഇടപെട്ടു കളയും. പ്രത്യേകിച്ചും നെഗേറ്റിവ് ആയ വിഷയങ്ങളിൽ..! എന്നാൽ പെട്ടന്ന് ഇടപെടേണ്ട വിഷയങ്ങളിൽ സ്വതസിദ്ധമായ നിസ്സംഗത മലയാളി കൈവിടുകയുമില്ല. അതിനു ഉദാഹരണമാണ് ഫ്ലാറ്റിൽ നിന്നു റോട്ടിലേക്ക് വീണ മനുഷ്യനോട് മലയാളി കാണിച്ച നിസ്സംഗത. നോക്കി ...

Read More »

സ്റ്റാൻഡ് അപ്പ് കോമഡി: പുതിയ കാലത്തിന്റെ വിദൂഷകന്മാർ

കോമഡി എന്ന് ഗൂഗിളിൽ സെർച്ച് ചെയ്താൽ ഏറ്റവും കൂടുതൽ ലഭ്യമാകുക വിവിധ രാജ്യങ്ങളിലെ സ്റ്റാൻഡ് അപ്പ് കോമഡി പ്രോഗ്രാമുകളാണ്. ഈ അടുത്ത കാലത്തു ഒരു പ്രമുഖ മലയാള ചാനൽ സ്റ്റാൻഡ് അപ്പ് കോമഡി റിയാലിറ്റി ഷോക്കായി ഓഡിഷൻ അനൗൺസ് ചെയ്തപ്പോൾ മലയാളികളിൽ ഭൂരിഭാഗം പേരും ഈ കലാ രൂപത്തിന്റെ പേര് ആദ്യമായി കേൾക്കുകയായിരുന്നു. ഈ ചാനൽ മുൻപ് നടത്തിയ എല്ലാ തരത്തിൽപെട്ട ഓഡിഷനുകൾക്കും ആയിരകണക്കിന് ആളുകൾ പങ്കെടുത്തപ്പോൾ വെറും 40 പേരാണത്രെ സ്റ്റാൻഡ് അപ്പ് കോമഡി ഓഡിഷന് ആകെ എത്തിയത്. ചിരിയുടെ വൈവിധ്യമാർന്ന കലാരൂപങ്ങളാൽ ...

Read More »

നമ്മളുടെ വീട്ടിൽ കള്ളന്മാർ കയറാൻ കാരണം നമ്മൾ തന്നെയാണ്

സാധാരണ വീട്ടിന്റെ താക്കോല്‍ പൂച്ചട്ടികളിലും അലമാരയ്ക്കു മുകളിലും ചവിട്ടികള്‍ക്കടിയിലും റഫ്രിജറേറ്ററിന് മേലെയുമൊക്കെ സൂക്ഷിക്കുന്ന നിരവധി ആളുകള്‍ ഉണ്ട്. താക്കോല്‍ തലയണയ്ക്കും കിടക്കയ്ക്കുമടിയില്‍ സൂക്ഷിക്കുന്നവരും ഉണ്ട് താനും.ഇത്തരം സ്ഥലങ്ങളിലാണ് മോഷ്ടാക്കള്‍ ആദ്യം ശ്രദ്ധിക്കുന്നത്.അവര്‍ താക്കോല്‍ തിരയുക ഇവിടങ്ങളിലാണ്. മോഷ്ടാക്കളും അവരുടെ കൂട്ടാളികളും ബാങ്കില്‍നിന്ന് പണമെടുത്തുപോകുന്നവരേയും പണയം വെച്ച സ്വര്‍ണം തിരികെയെടുത്ത് പോകുന്നവരേയും ശ്രദ്ധിക്കാന്‍ ഉണ്ടാകും. ചുറ്റും കള്ളന്‍മാരുടെ വലയുമുണ്ടെന്ന് നമ്മളാരും ഗൗനിക്കാറില്ല. കള്ളന്‍മാരോ അവരുടെ സുഹൃത്തുക്കളോ ബാങ്കിന് മുന്നില്‍ ഇരുചക്രവാഹനങ്ങളുമായി നില്‍ക്കുന്നുണ്ടാകും. ചാലപ്പുറത്ത് ഒരു വീട്ടില്‍ സ്വര്‍ണം ബാങ്കില്‍നിന്ന് എടുത്ത ശേഷം അലമാരയില്‍ വെയ്ക്കാതെ പ്ലാസ്റ്റിക് ...

Read More »

ഐ. എഫ്.എഫ്.കെ ഒരു വിചിത്രാചാരമോ ?

കേരളത്തിലെ ഏറ്റവും മനോഹരമായ നിർമ്മിതികൾ തിരുവനന്തപുരത്തിന് സ്വന്തമാണ്, അതിനുമപ്പുറം തലസ്ഥാനവും. അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഒഴുക്കിനൊപ്പം തിരുവനന്തപുരം നഗരവും ലയിച്ചിരിക്കുന്നു. കലാഭവനിൽ നിന്ന് കൈരളിയിലേക്കും ധന്യയിൽ നിന്ന് രമ്യയിലേക്കും ഒരു പ്രവാഹം പോലെ ജനക്കൂട്ടം തിക്കിത്തിരക്കുന്നു. ചലച്ചിത്ര അക്കാദമിയുടെ പതിനായിരം പാസ്സുകൾക്കുമപ്പുറം എന്താണ് ചലച്ചിത്രമേള എന്ന അന്വേഷണം ചെന്നെത്തി നിന്നത് ചില വെളിപ്പെടുത്തലുകളും അതിനു മപ്പുറത്തേക്കുള്ള ചില തെറ്റിദ്ധാരണയുടെ സ്വബോധത്തിലേക്കുമാണ്. “ആർക്കും മനസിലാകാത്ത എന്തൊക്കെയോ സിനിമകൾ ഊശാൻതാടിയും വൈക്കോൽ മുടിയും തുടങ്ങി വസ്ത്രധാരണത്തിൽ പോലും വ്യത്യസ്തത പുലർത്തുന്ന അനേകം വിചിത്ര ജീവികളുടെ ഒരു കൂട്ടായ്മ ഏറ്റെടുക്കുന്നു”, ...

Read More »