Home » Identity

Identity

രക്തസാക്ഷിയായി നീയെന്ത് നേടി ???

രക്തസാക്ഷിയായി പരലോകത്ത് ചെന്ന അയാളോട് ദൈവം ചോദിച്ചു…. നീയാണോ പുതിയ രക്തസാക്ഷി ഈയിടയായി കുറെയെണ്ണം വരുന്നുണ്ട്. എവിടുന്നാ കണ്ണുരിൽ നിന്നാണോ…? അയാൾ തല താഴ്ത്തി പറഞ്ഞു അതെ… ആഹാ അതൊരു പുതുമയല്ലല്ലോ…! ആട്ടെ എത്ര വെട്ടു കൊണ്ടു…? ദേഹത്തെ മുറിപ്പാടുകൾ എണ്ണി തിട്ടപ്പെടുത്തി അയാൾ പറഞ്ഞു അമ്പത്തിയെട്ട്… ഉം… ദൈവം നീട്ടി മുളി കൊണ്ട് പറഞ്ഞു കഴിഞ്ഞ പ്രാവശ്യം വന്നവന് അമ്പത്തിയാറ്, രണ്ടെണ്ണം കൂടിയിട്ടുണ്ട് ഇനി സെഞ്ച്വറിയുമായിയാരു വരും…? ദൈവം എന്തോ ചിന്തിച്ച് എഴുന്നേറ്റു നടന്നു. വാ എന്റെ കൂടെ ഒരു കാഴ്ച്ച കാണിച്ചു ...

Read More »

എങ്ങനെ ഒരു പ്രണയം തുറന്നു പറയാം…

ഒരു പെണ്‍കുട്ടിയോട്‌ പ്രണയം തോന്നിക്കഴിഞ്ഞാല്‍ അത്‌ തുറന്നുപറയുകയെന്നത്‌ പുരുഷന്മാരെ സംബന്ധിച്ച്‌ ഒരു കീറാമുട്ടിയാണ്‌. മിക്കവരും കാര്യം മനസ്സില്‍ അടക്കിപ്പിടിച്ച്‌ പറയാന്‍വയ്യാതെ നടക്കുന്നവരാണ്‌. പ്രണയം പറയുന്ന കാര്യത്തില്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്‌. പ്രണയിക്കുന്നതിന്‌ പകരം പിന്നീടൊരിക്കലും അവള്‍ മുഖത്തുപോലും നോക്കാത്ത രീതിയില്‍ നിങ്ങള്‍ പ്രണയം പ്രകടിപ്പിച്ചാലുള്ള കാര്യമൊന്ന്‌ ഓര്‍ത്തുനോക്കൂ… നമ്മൾ നമ്മളുടെ  പ്രണയം പറയുന്ന രീതിപോലും അവളുടെ മനസ്സിലുടക്കം. അതുകൊണ്ടുതന്നെ വെറുതെ ഒരു ഐ ലവ്‌ യു പറയാതെ സമയവും സന്ദര്‍ഭവും നോക്കി കാര്യങ്ങള്‍ മുന്നോട്ടുനീക്കുക. പ്രണയാഭ്യര്‍ത്ഥന നടത്തി പെണ്‍കുട്ടിയെ മടുപ്പിക്കുന്നതിലും നല്ലതല്ലേ നിങ്ങളുടെ വ്യക്തിത്വവും ആത്മാര്‍ത്ഥതയും ...

Read More »

യാചകർക്കെതിരെ മലയാളിയുടെ പോലീസിംഗ്

ഇതു വായിച്ചു കലിതുള്ളി എനിക്കെതിരെ കമന്റു വരും എന്ന് പ്രതീക്ഷിച്ചു കൊണ്ടു തന്നെ മലയാളി എടുത്തു ചാട്ടത്തിന്റെ പുറംപൂച്ചു വലിച്ചു കീറുകയാണ്. ആരും ഷെയർ ചെയ്തില്ലെങ്കിലും പാവങ്ങളോടൊപ്പം നിൽക്കുന്നു. ചിലപ്പോഴൊക്കെ മനുഷ്യൻ ഒരാൾക്കൂട്ട മനഃശാസ്ത്രത്തിനു അടിമപ്പെട്ടു വൈരനിര്യാദന ബുദ്ധിയോടെ പ്രവർത്തിക്കുന്നത് കാണാൻ കഴിയും. എന്താണ് വസ്തുത എന്നു അന്വോഷിക്കാതെ ഇടപെട്ടു കളയും. പ്രത്യേകിച്ചും നെഗേറ്റിവ് ആയ വിഷയങ്ങളിൽ..! എന്നാൽ പെട്ടന്ന് ഇടപെടേണ്ട വിഷയങ്ങളിൽ സ്വതസിദ്ധമായ നിസ്സംഗത മലയാളി കൈവിടുകയുമില്ല. അതിനു ഉദാഹരണമാണ് ഫ്ലാറ്റിൽ നിന്നു റോട്ടിലേക്ക് വീണ മനുഷ്യനോട് മലയാളി കാണിച്ച നിസ്സംഗത. നോക്കി ...

Read More »

എങ്ങനെയാ കെ.എസ്.ആര്‍.ടി.സി. നഷ്ടത്തിലാവാതിരിക്കുക; ഒരു യാത്രക്കാരന്റെ അനുഭവ കുറിപ്പ്

കെ.എസ്.ആര്‍.ടി.സി യില്‍ പെന്‍ഷന്‍ കൊടുക്കാനായി രണ്ട് ഡിപ്പോകള്‍ പണയം വച്ചു എന്നതാണ് ഒരു പ്രധാന വാര്‍ത്ത. ഈ ഡിസംബറില്‍ മാത്രം ഏതാണ്ട് രണ്ടായിരം രൂപ ടിക്കറ്റിനത്തില്‍ കെ.എസ്. ആര്‍.ടി.സിക്ക് കൊടുത്ത ഒരു യാത്രക്കാരന്‍ എന്ന നിലയില്‍ ചില അനുഭവ ചിത്രങ്ങള്‍ പറയട്ടെ. സീന്‍ ഒന്ന്. തൃശൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് രാത്രി ഏതെങ്കിലും ലോ ഫ്ലോര്‍ ബസില്‍ ടിക്കറ്റ് കിട്ടാന്‍ വേണ്ടി രാവിലെ സൈറ്റില്‍ കയറി നോക്കി. ടിക്കറ്റെല്ലാം വിറ്റുപോയിരിക്കുന്നു. സീന്‍ രണ്ട്. അന്നേ ദിവസം ഉച്ചക്ക് ബാലരാമപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് ബസ് കാത്തു നില്‍ക്കുമ്പോള്‍ ...

Read More »

ആര്യക്ക് സഹായവുമായി സര്‍ക്കാര്‍

അപൂര്‍വ്വരോഗം ബാധിച്ച കണ്ണൂരിലെ പതിമൂന്ന് വയസ്സുകാരി ആര്യക്ക് സര്‍ക്കാര്‍ സഹായം. അര്യയുടെ ചികിത്സ ഏറ്റെടുക്കുമെന്ന് മന്ത്രി കെ. കെ ശൈലജ പറഞ്ഞു. ആശുപത്രി അധികൃതരുമായി ചര്‍ച്ച നടത്തും.  ആശുപത്രിയിലെത്തി ആര്യയെ കാണുമെന്നും മന്ത്രി കെ.കെ ശൈലജ പറഞ്ഞു. ഒരു വർഷം മുൻപ് സ്കൂളിൽ തളർന്നു വീണതോടെയാണ് ആര്യയുടെ ജീവിതം മാറി മറിഞ്ഞത്. കുട്ടിയെ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ രക്താർബുദമാണെന്ന് സ്ഥിരീകരിച്ചു. വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം ആർസിസിയിലേക്ക് മാറ്റി . അർബുദ ചികിത്സക്കിടെയാണ് ദേഹം പൊട്ടി മുറിവുകൾ ഉണ്ടാകുന്ന അപൂർവ്വ രോഗം പിടിപെട്ടത്. ചികിത്സക്കായി വീട് സ്ഥലവും പണയപെടുത്തി. ...

Read More »

മുലയൂട്ടൽ: ഒരമ്മയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാക്കുന്നു.

മുലയൂട്ടലിനെ കുറിച്ചുള്ള ഒരു അമ്മയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. തലശ്ശേരിക്കാരി വീണയുടെ ഫേസ്ബുക്ക് പോസ്റ്റാണ് വൈറലാകുന്നത്. മുലയൂട്ടുമ്പോൾ സ്ത്രീകൾ മാറു മറക്കാതിരിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചാണ് ഫേസ്ബുക്ക് പോസ്റ്റ്. മുലപ്പാൽ കുടിക്കുന്ന കുട്ടികൾ പാൽ കുടിക്കുന്നതിനിടയിൽ ആണ് ശ്വസന പ്രക്രിയ നടത്തുന്നത് അതിനിടയിൽ തുണിയോ സാരിയോ കൊണ്ട് മാറ് മറക്കുമ്പോൾ കുട്ടിക്ക് ശ്വാസം മുട്ടാൻ ഉള്ള സാധ്യത വളരെ കൂടുതലാണ്. മാത്രമല്ല മുലയൂട്ടുന്ന സമയത്താണ് കുട്ടിയും അമ്മയും തമ്മിലുള്ള അടുപ്പം കൂടുന്നത്. എന്നാൽ മാറുമറച്ച് മുലയൂട്ടുമ്പോൾ ഇല്ലാതാവുന്നത് കുട്ടിയുടെ വളർച്ചയിലെ ഈ പ്രത്യേക ഘട്ടം തന്നെയാണ് എന്ന് ...

Read More »

സ്റ്റാൻഡ് അപ്പ് കോമഡി: പുതിയ കാലത്തിന്റെ വിദൂഷകന്മാർ

കോമഡി എന്ന് ഗൂഗിളിൽ സെർച്ച് ചെയ്താൽ ഏറ്റവും കൂടുതൽ ലഭ്യമാകുക വിവിധ രാജ്യങ്ങളിലെ സ്റ്റാൻഡ് അപ്പ് കോമഡി പ്രോഗ്രാമുകളാണ്. ഈ അടുത്ത കാലത്തു ഒരു പ്രമുഖ മലയാള ചാനൽ സ്റ്റാൻഡ് അപ്പ് കോമഡി റിയാലിറ്റി ഷോക്കായി ഓഡിഷൻ അനൗൺസ് ചെയ്തപ്പോൾ മലയാളികളിൽ ഭൂരിഭാഗം പേരും ഈ കലാ രൂപത്തിന്റെ പേര് ആദ്യമായി കേൾക്കുകയായിരുന്നു. ഈ ചാനൽ മുൻപ് നടത്തിയ എല്ലാ തരത്തിൽപെട്ട ഓഡിഷനുകൾക്കും ആയിരകണക്കിന് ആളുകൾ പങ്കെടുത്തപ്പോൾ വെറും 40 പേരാണത്രെ സ്റ്റാൻഡ് അപ്പ് കോമഡി ഓഡിഷന് ആകെ എത്തിയത്. ചിരിയുടെ വൈവിധ്യമാർന്ന കലാരൂപങ്ങളാൽ ...

Read More »

ഗുജറാത്തും ഹിമാചലും നൽകുന്ന പാഠങ്ങൾ: മുഹമ്മദ് റിയാസ്

ഹിമാചൽ പ്രദേശിലേയും ഗുജറാത്തിലേയും തിരഞ്ഞെടുപ്പു ഫലങ്ങൾ നൽകുന്ന സന്ദേശം സുവ്യക്തമാണ്; ഉപരിപ്ലവമായ തിരഞ്ഞെടുപ്പു മഴവിൽ സഖ്യങ്ങൾ വഴി, ഇന്ന് അധികാരം കൈയാളുന്ന മോദി സർക്കാരിനെ പരാജയപ്പെടുത്തുക അസാധ്യമാണ്. ജനവിരുദ്ധ നയങ്ങൾക്കെതിരെ ജനകീയ ബദൽ നയങ്ങൾ മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയത്തിനു മാത്രമേ, ബി.ജെ.പിയിൽ നിന്നും ഇന്ത്യയെ മോചിപ്പിക്കാൻ സാധിക്കുകയുള്ളൂ. ഹിമാചലിൽ ഭരണവിരുദ്ധ വികാരം മുതലെടുത്ത് ബി.ജെ.പി മികച്ച വിജയം നേടിയപ്പോൾ, ഗുജറാത്തിൽ കേന്ദ്ര-സംസ്ഥാന ഗവർമെന്റുകൾക്കെതിരെയുള്ള വികാരം ശരിയായി മുതലെടുക്കാൻ കോൺഗ്രസിന്റെ മഴവിൽ തിരഞ്ഞെടുപ്പ് സഖ്യത്തിനു സാധിച്ചില്ല. മോദി സർക്കാറിനെതിരെ വലിയ വികാരം നിലനിൽക്കുന്നുവെന്ന കൃത്യമായ സൂചനകൾ ...

Read More »

നമ്മളുടെ വീട്ടിൽ കള്ളന്മാർ കയറാൻ കാരണം നമ്മൾ തന്നെയാണ്

സാധാരണ വീട്ടിന്റെ താക്കോല്‍ പൂച്ചട്ടികളിലും അലമാരയ്ക്കു മുകളിലും ചവിട്ടികള്‍ക്കടിയിലും റഫ്രിജറേറ്ററിന് മേലെയുമൊക്കെ സൂക്ഷിക്കുന്ന നിരവധി ആളുകള്‍ ഉണ്ട്. താക്കോല്‍ തലയണയ്ക്കും കിടക്കയ്ക്കുമടിയില്‍ സൂക്ഷിക്കുന്നവരും ഉണ്ട് താനും.ഇത്തരം സ്ഥലങ്ങളിലാണ് മോഷ്ടാക്കള്‍ ആദ്യം ശ്രദ്ധിക്കുന്നത്.അവര്‍ താക്കോല്‍ തിരയുക ഇവിടങ്ങളിലാണ്. മോഷ്ടാക്കളും അവരുടെ കൂട്ടാളികളും ബാങ്കില്‍നിന്ന് പണമെടുത്തുപോകുന്നവരേയും പണയം വെച്ച സ്വര്‍ണം തിരികെയെടുത്ത് പോകുന്നവരേയും ശ്രദ്ധിക്കാന്‍ ഉണ്ടാകും. ചുറ്റും കള്ളന്‍മാരുടെ വലയുമുണ്ടെന്ന് നമ്മളാരും ഗൗനിക്കാറില്ല. കള്ളന്‍മാരോ അവരുടെ സുഹൃത്തുക്കളോ ബാങ്കിന് മുന്നില്‍ ഇരുചക്രവാഹനങ്ങളുമായി നില്‍ക്കുന്നുണ്ടാകും. ചാലപ്പുറത്ത് ഒരു വീട്ടില്‍ സ്വര്‍ണം ബാങ്കില്‍നിന്ന് എടുത്ത ശേഷം അലമാരയില്‍ വെയ്ക്കാതെ പ്ലാസ്റ്റിക് ...

Read More »

“നടന്റെ മാധ്യമം അയാളുടെ ശരീരമാണു, അതുകൊണ്ടാണു ഞാൻ പലപ്പോഴും തെരുവിലിറങ്ങി എന്റെ ശരീരം കൊണ്ട് പ്രതിഷേധിക്കുന്നത്.” അലൻസിയർ

“ഇത് ഞാൻ ജനിച്ച മണ്ണാണു. എന്റെ മതവും എന്റെ പേരും നോക്കി എന്നെ അമേരിക്കയിലേയ്ക്കോ പോർച്ചുഗലിലേയ്ക്കോ കടത്തിക്കളയാം എന്നു വിചാരിച്ചാൽ നടക്കില്ല. ഈ മണ്ണിലെന്നെ വെട്ടിയിടുന്നതുവരെ ഇവിടെ വളമാകുന്നതുവരെ ഞാനിവിടെ ജീവിക്കും.” ഇന്നലെ വൈകിട്ട് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഓപ്പൺ ഫോറം വേദിയിലാണു പ്രശസ്ത നടൻ അലൻസിയർ ലേ ഈ ഉറച്ച പ്രഖ്യാപനം നടത്തിയത്. ചലച്ചിത്രമേളകളുടെ രാഷ്ട്രീയ പരിസരവും നിലവിൽ നടന്ന മേളയുടെ വിലയിരുത്തലുമായിരുന്നു ഓപ്പൺ ഫോറം ചർച്ചയാക്കിയത്. ഐ എഫ് എഫ് കെയുടെ സ്ഥിരം സാന്നിദ്ധ്യമായിരുന്ന അലൻസിയർ ഓപ്പൺ ഫോറത്തിലെ അതിഥിയായെത്തിയപ്പോൾ വേദിയിൽ രാഷ്ട്രീയം ...

Read More »