Home » Identity » Human Interest » ആര്യക്ക് സഹായവുമായി സര്‍ക്കാര്‍

ആര്യക്ക് സഹായവുമായി സര്‍ക്കാര്‍

അപൂര്‍വ്വരോഗം ബാധിച്ച കണ്ണൂരിലെ പതിമൂന്ന് വയസ്സുകാരി ആര്യക്ക് സര്‍ക്കാര്‍ സഹായം. അര്യയുടെ ചികിത്സ ഏറ്റെടുക്കുമെന്ന് മന്ത്രി കെ. കെ ശൈലജ പറഞ്ഞു. ആശുപത്രി അധികൃതരുമായി ചര്‍ച്ച നടത്തും.  ആശുപത്രിയിലെത്തി ആര്യയെ കാണുമെന്നും മന്ത്രി കെ.കെ ശൈലജ പറഞ്ഞു.

ഒരു വർഷം മുൻപ് സ്കൂളിൽ തളർന്നു വീണതോടെയാണ് ആര്യയുടെ ജീവിതം മാറി മറിഞ്ഞത്. കുട്ടിയെ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ രക്താർബുദമാണെന്ന് സ്ഥിരീകരിച്ചു. വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം ആർസിസിയിലേക്ക് മാറ്റി . അർബുദ ചികിത്സക്കിടെയാണ് ദേഹം പൊട്ടി മുറിവുകൾ ഉണ്ടാകുന്ന അപൂർവ്വ രോഗം പിടിപെട്ടത്.

ചികിത്സക്കായി വീട് സ്ഥലവും പണയപെടുത്തി. കണ്ണൂരിലെ വാടകവീട്ടിലാണ് ഇപ്പോൾ താമസം. വിദഗ്ധ ചികിത്സയ്ക്കായി ആര്യയെ തമിഴ്നാട്ടിലെ വെല്ലൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും , പണമില്ലാതതിനാൽ തിരിച്ചു കൊണ്ടുപോന്നു. ദേഹമാസകലം മുറിവുകളുമായി ജീവിക്കുകയാണ് ആര്യ. സാന്ത്വനവും സഹായവുമായി നല്ല മനസ്സുള്ളവർ എത്തുമെന്ന പ്രതീക്ഷയില്‍ കഴിയുകയായിരുന്നു ആര്യയും കുടുംബവും.

K Valsaraj
Kunnaruvathe
Punnakapara
Azhikode Post
kannur Dt.
Phone : 9447955216

Name:K.Valsaraj
Ac No: 33634245685
State Bank Of India
Azhikode Branch
IFSC CODE: SBIN0011921

Share:

Leave a Reply

Your email address will not be published. Required fields are marked *

*