Home » Identity » Guest Writer » സ്റ്റാൻഡ് അപ്പ് കോമഡി: പുതിയ കാലത്തിന്റെ വിദൂഷകന്മാർ

സ്റ്റാൻഡ് അപ്പ് കോമഡി: പുതിയ കാലത്തിന്റെ വിദൂഷകന്മാർ

കോമഡി എന്ന് ഗൂഗിളിൽ സെർച്ച് ചെയ്താൽ ഏറ്റവും കൂടുതൽ ലഭ്യമാകുക വിവിധ രാജ്യങ്ങളിലെ സ്റ്റാൻഡ് അപ്പ് കോമഡി പ്രോഗ്രാമുകളാണ്. ഈ അടുത്ത കാലത്തു ഒരു പ്രമുഖ മലയാള ചാനൽ സ്റ്റാൻഡ് അപ്പ് കോമഡി റിയാലിറ്റി ഷോക്കായി ഓഡിഷൻ അനൗൺസ് ചെയ്തപ്പോൾ മലയാളികളിൽ ഭൂരിഭാഗം പേരും ഈ കലാ രൂപത്തിന്റെ പേര് ആദ്യമായി കേൾക്കുകയായിരുന്നു. ഈ ചാനൽ മുൻപ് നടത്തിയ എല്ലാ തരത്തിൽപെട്ട ഓഡിഷനുകൾക്കും ആയിരകണക്കിന് ആളുകൾ പങ്കെടുത്തപ്പോൾ വെറും 40 പേരാണത്രെ സ്റ്റാൻഡ് അപ്പ് കോമഡി ഓഡിഷന് ആകെ എത്തിയത്.

ചിരിയുടെ വൈവിധ്യമാർന്ന കലാരൂപങ്ങളാൽ കേരളം സമ്പന്നമാണെങ്കിലും സ്റ്റാൻഡ് അപ്പ് കൊമേഡിയൻ മാരുടെ എണ്ണത്തിൽ വളരെ ശുഷ്കമാണിവിടം. സിനിമാനടന്മാരുടെ ശബ്ദം മാത്രം അനുകരിക്കുന്ന വൺ മാൻ ഷോ പ്രോഗ്രാമോ, താരങ്ങളുടെ രൂപ സാദൃശ്യത്തിൽ പ്രത്യക്ഷപെടുന്ന ഫിഗർ ഷോയോ അല്ല സ്റ്റാൻഡ് അപ്പ് കോമഡി എന്നറിയുന്നവർ തന്നെ വളരെ വിരളമാണിവിടെ.

ഇത് ഒരു പറച്ചിലിന്റെ കലയാണ്. രസകരമായി നർമം ചേർത്ത് സമകാലിക വിഷയങ്ങളെ ബന്ധിപ്പിച്ചു സംസാരിക്കുന്ന സ്റ്റാൻഡ് അപ്പ് കൊമേഡിയൻമാർ തങ്ങളുടെ അഭിനയത്തിലൂടെയും അനുകരണത്തിലൂടെയുമായി ആയിരകണക്കിന് ആളുകളെ കൈയിലെടുക്കുന്നു. ഒബ്സർവേഷണൽ കോമഡി, സിറ്റുവേഷൻ കോമഡി എന്നിവയെല്ലാം ഇത്തരം ഷോകളിൽ അനിവാര്യമാണ് .

ജയരാജ് വാരിയർ, രമേഷ് പിഷാരടി, നന്ദകിഷോർ, സുനീഷ് വാരനാട്, സജീഷ് കുട്ടനെല്ലൂർ

വിദേശ നാടുകളിലെ പ്രേക്ഷകർ ടിക്കറ്റ് എടുത്താണ് ഇത്തരം ഷോകൾ ആസ്വദിക്കാനെത്തുക അന്തരിച്ച “ജോർജ് കാർലിൻ” എന്ന കൊമേഡിയൻ തന്റെ ഷോയുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ചിട്ടുണ്ട്. ഹോളിവുഡ് നടന്മാരായ ജിം കാരി, എഡ്ഡി മർഫി, റോബിൻ വില്യംസ് എന്നിവരെല്ലാം സ്റ്റാൻഡ് അപ്പ് കൊമേഡിയൻ മാരായാണ് കലാ ജീവിതം ആരംഭിച്ചിട്ടുള്ളത്. ജോണി ലിവർ ,രാജു ശ്രീ വാസ്തവ ,കപിൽ ശർമ, തുടങ്ങിയവരാണ് ഇന്ത്യയിലെ ഈ കലാ രൂപത്തിന്റെ വക്താക്കൾ.

അസാമാന്യമായ നർമ്മബോധവും, നിരീക്ഷണപാടവവും, പദ സമ്പത്തുമാണ് ഓരോ സ്റ്റാൻഡ് അപ്പ് കോമേഡിയന്റെയും കരുത്തു. മുപ്പതു വർഷമായി ഒറ്റയാൾ പ്രകടനത്തിലൂടെ മലയാളികളെ ചിരിപ്പിച്ചു കൊണ്ടിരിക്കുന്ന സിനിമാ നടൻ കൂടിയായ ജയരാജ് വാരിയർ, 5000 ത്തിലധികം സ്റ്റേജ് ഷോ അവതരിപ്പിച്ച സിനിമ താരവും സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ നന്ദകിഷോർ, യുവതലമുറയിലെ ഹാസ്യത്തിന്റെ ഏറ്റവും വലിയ ഹരമായ രമേഷ് പിഷാരടി സിറ്റുവേഷൻ കോമഡിയുടെ സമർത്ഥനായ പ്രയോക്താവാണ്. ഇപ്പോൾ സംവിധായകന്റെ മേലങ്കി അണിയാൻ തയ്യാറെടുത്തുകൊണ്ടിരിക്കുന്നു. മാധ്യമ പ്രവർത്തകനും തിരക്കഥാ കൃത്തുമായ സുനീഷ് വാരനാട്‌ ശ്രേദ്ധേയനായ സ്റ്റാൻഡ് അപ്പ് കൊമേഡിയൻ ആണ്. ഇദ്ദേഹത്തിന്റെ “മോഹൻലാൽ “എന്ന പേരിലുള്ള സിനിമ റിലീസിനൊരുങ്ങുന്നു. ഇന്ത്യയിലും വിദേശത്തുമായി 2500 ലധികം വേദികളിൽ ഷോ നടത്തിയിട്ടുള്ള സജീഷ് കുട്ടനെല്ലൂർ അറിയപ്പെടുന്ന സ്റ്റാൻഡ് അപ്പ് കൊമേഡിയൻ ആണ്. പത്രങ്ങളിൽ കോളമിസ്റ്റ്, സ്ക്രിപ്റ്റ് റൈറ്റർ, യൂട്യൂബ് കോമഡി അവതാരകൻ എന്നീ നിലകളിലും ശ്രേദ്ധേയനാണ്.

നിലവാരമുള്ള നർമത്തിന്റെ കൈവഴിയായ ഈ കലാരൂപത്തിലേക്കു കൂടുതൽ കലാകാരൻ മാർ വരേണ്ടത് അത്യാവശ്യമാണ്. അത് മലയാളിക്ക് ആവശ്യവുമാണ് കാരണം മലയാളി നർമം പറയാനും കേൾക്കാനും ഇഷ്ടമുള്ളവരാണ്.

-സിദ്ധാർഥ് രാജ്

Share:

2 comments

  1. Great artists

  2. It’s not easy to entertain an audience singlehandedly…. I had seen Mr.Sajeesh Kuttanallur performing at Valayanad temple, Kozhikode. Really amazing….All d artists mentioned above are unique in their own way. A search in YouTube reveals their worth. Best wishes to all…..let their thoughts induce our society to become healthy in thoughts and action…

Leave a Reply

Your email address will not be published. Required fields are marked *

*