Home » Identity » നരകം ഇവിടെയാണ്; മരണവെപ്രാളത്തോടെ പായുന്ന ഈ ആനക്കുട്ടിയുടെ ചിത്രം ആരെയും വേദനിപ്പിക്കുന്നതാണ്

നരകം ഇവിടെയാണ്; മരണവെപ്രാളത്തോടെ പായുന്ന ഈ ആനക്കുട്ടിയുടെ ചിത്രം ആരെയും വേദനിപ്പിക്കുന്നതാണ്

വാലിനു തീ പിടിച്ച് അമ്മയാനയ്ക്കു പിറകെ ഒരു കുട്ടിയാന വേദനയോടെ ഓടുകയാണ്. സാങ്ച്വറി വന്യജീവി ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ ഈ ചിത്രം കടുത്ത വേദനയോടെയാണ് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

മരണവെപ്രാളത്തോടെ പായുന്ന ആനയ്ക്കു പിന്നിലായി തീ കൊളുത്തിയതിനു ശേഷം ഓടി രക്ഷപ്പെടുന്ന യുവാക്കളേയും കാണാം. അമച്വര്‍ വന്യജീവി ഫൊട്ടോഗ്രഫറായ ബിപ്‌ലബ് ഹസ്റയാണ് ഈ ദൃശ്യം ക്യാമറയില്‍ പകര്‍ത്തിയത്. “നരകം ഇവിടെയാണ്” എന്നാണ് ഈ ചിത്രത്തിനു ബിപ്‌ലബ് നല്‍കിയ തലക്കെട്ട്.

കാടിറങ്ങിയ ആനകള്‍ നാട്ടില്‍ എത്തുന്നതു തടയാന്‍ എന്ന പേരിലാണ് ഇത്രയും വലിയ ക്രൂരത കാണിക്കുന്നത്. കാടിറങ്ങിയെത്തുന്ന ആനകള്‍ക്കു നേരേ പ്ലാസ്റ്റിക്ക് കൂടിനുള്ളില്‍ പെട്രോള്‍ നിറച്ച ശേഷം തീ കൊളുത്തി എറിയുകയാണ് ചെയ്യുന്നത്. വന്യജീവി വകുപ്പിന്‍റെ ഭാഗത്ത് നിന്നും ഈ പ്രവര്‍ത്തിക്കെതിരെ കാര്യമായ നടപടികള്‍ ഒന്നും കൈകൊളളുന്നില്ല.

പ്രമുഖ പരിസ്ഥിതിപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ ഞെട്ടലോടെയാണ് ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്. പശ്ചിമബംഗാള്‍, അസം, ബീഹാര്‍, ചത്തീസ്ഗഢ് എന്നിവിടങ്ങിളില്‍ വന്യ ജീവികള്‍ക്കെതിരെ കൊടും ക്രൂരതയാണ് അരങ്ങേറുന്നത് എന്ന് ഇതില്‍ നിന്നു വ്യക്തമാണ് എന്ന് ഫോട്ടോഗ്രാഫര്‍ ഹസ്‌റ അറിയിച്ചു.

Share:

Leave a Reply

Your email address will not be published. Required fields are marked *

*