Home » 2018 » August

Monthly Archives: August 2018

അടിയന്തരസഹായമായി കേരളം ആവശ്യപ്പെട്ടത് 1020 കോടി; 100 കോടി അനുവദിച്ച് കേന്ദ്രസർക്കാർ

കൊച്ചി: കാലവർഷക്കെടുതിയിൽ കേരളത്തിനുള്ള നഷ്‌ടം 8316 കോടിയുടേതെന്ന് സർക്കാർ.കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനോട് നഷ്‌ടത്തിന്‍റെ കണക്കുകൾ കേരളം നിരത്തിയത്. ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ എത്തിയതായിരുന്നു അദേഹം. അടിയന്തരസഹായമായി 1020 കോടി കേരളം ആവശ്യപ്പെട്ടുവെങ്കിലും 100 കോടി രൂപ മാത്രമാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. കേരളം നേരിടുന്നത് 1924 ന് ശേഷമുള്ള ഏറ്റവും വലിയ  പ്രളയക്കെടുതിയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.പതിനാലില്‍ പത്തു ജില്ലകളെയും കെടുതി രൂക്ഷമായി ബാധിച്ചു. 27 അണക്കെട്ടുകള്‍ തുറന്നുവിടേണ്ടിവന്നു. കേന്ദ്രസംഘം കേരളത്തില്‍ പര്യടനം നടത്തുന്നതിനിടയിലാണ് വീണ്ടും പേമാരിയും അതിന്‍റെ ഭാഗമായ കെടുതികളും ഉണ്ടായതെന്നും മുഖ്യമന്ത്രി നിവേദനത്തിൽ ...

Read More »

ഇടമലയാർ അണക്കെട്ടിന്‍റെ ഒരു ഷട്ടർ കൂടി തുറന്നു

തൊടുപുഴ: കനത്ത മഴയെ തടര്‍ന്ന് ഇടമലയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയരുന്നു. അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ നീരൊഴുക്ക് വര്‍ധിച്ചതിനാല്‍ ഒരു ഷട്ടര്‍ കൂടി തുറന്നു. നിലവില്‍ രണ്ട് ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. സെക്കന്‍ഡില്‍ 300 ഘനമീറ്റര്‍ വെള്ളമാണ് അണക്കെട്ടില്‍നിന്നു പുറത്തേക്ക് ഒഴുക്കുന്നത്. അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 169 മീറ്ററില്‍ എത്തിയതോടെയാണ് കൂടുതല്‍ ജലം പുറത്തേക്ക് ഒഴുക്കാന്‍ തീരുമാനിച്ചത്. ശനിയാഴ്ച ജലനിരപ്പ് ഉയര്‍ന്നതോടെ അടച്ച മൂന്നു ഷട്ടറുകളില്‍ ഒരെണ്ണം തുറന്നിരുന്നു. ആകെയുള്ള നാലു ഷട്ടറുകളില്‍ രണ്ടെണ്ണത്തിലൂടെയാണ് വെള്ളമൊഴുക്കിക്കൊണ്ടിരുന്നത്. 169മീറ്ററില്‍ താഴെ ജലം നിര്‍ത്തുക ...

Read More »

ലോക്സഭ തെരഞ്ഞെടുപ്പിൽ എട്ട് സീറ്റ് വേണമെന്ന് ബിഡിജെഎസ്

ന്യൂഡൽ‌ഹി: 2019ലെ ലോക്സഭാ തെരഞ്ഞടുപ്പിൽ മത്സരിക്കാൻ എട്ടുസീറ്റുകൾ വേണമെന്ന് ബിഡിജെഎസ് പ്രസിഡന്‍റ് തുഷാർ വെള്ളാപ്പള്ളി ആവശ‍്യപ്പെട്ടു. വ്യാഴാഴ്ച ബിജെപി അധ്യക്ഷൻ അമിത്ഷായുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ തങ്ങളുടെ ആവ‍ശ‍്യം ഉന്നയിക്കുമെന്നും തുഷാർ വെള്ളാപ്പള്ളി ദില്ലിയിൽ മാധ്യമങ്ങളെ അറിയിച്ചു. വ്യാഴാഴ്ച അമിത് ഷായുടെ വസതിയിലാകും  കൂടിക്കാഴ്ച. തൃശൂർ, ചാലക്കുടി, പത്തനംതിട്ട, ആറ്റിങ്ങൽ, ആലപ്പുഴ, ഇടുക്കി, വയനാട്, എറണാകുളം എന്നീ മണ്ഡലങ്ങളിൽ തങ്ങളുടെ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കണമെന്നാണ് ബിഡിജെഎസ് ആവശ‍്യപ്പെടുന്നത്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും മാത്രമല്ല മലബാറിലും സീറ്റ് ലഭിക്കണമെന്നാണ് ബിഡിജെഎസ് പറയുന്നത്. ഒന്നിച്ച് മത്സരിച്ചാൽ തെരഞ്ഞടുപ്പിൽ കുറച്ച് സീറ്റുകളിൽ ജയിക്കാൻ ...

Read More »

കമ്പകക്കാനം കൊലപാതകം അന്ധവിശ്വാസത്തിന്‍റെ പേരിലെന്ന് പൊലീസ് ; പ്രതികൾ കൊല നടത്തിയത് മനസാക്ഷിയെ ഞെട്ടിക്കുന്ന വിധം

കമ്പകക്കാനം കൂട്ടക്കൊലപാതകം നടത്തിയത് അനീഷും ലിബീഷും ചേർന്നെന്ന്  ഇടുക്കി ജില്ലാ പൊലീസ് മേധാവി . ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.ഗുരുവിന്‍റെ ശക്തി കൈക്കലാക്കുന്നതിന് വേണ്ടി ആസൂത്രണം ചെയ്‌ത് നടത്തിയ കൊലപാതകമാണെന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്. തൊടുപുഴ:കമ്പകക്കാനം കൂട്ടക്കൊലപാതകം നടത്തിയത് അനീഷും ലിബീഷും ചേർന്നെന്ന്  ഇടുക്കി ജില്ലാ പൊലീസ് മേധാവി . ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.ഗുരുവിന്‍റെ ശക്തി കൈക്കലാക്കുന്നതിന് വേണ്ടി ആസൂത്രണം ചെയ്‌ത് നടത്തിയ കൊലപാതകമാണെന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്. കൃഷ്‌ണന്‍റെ ശിഷ്യനായിരുന്ന അനീഷ്  പൂജകളും മന്ത്രങ്ങളും ചെയ്യുന്ന ആളായിരുന്നു. രണ്ടു വർഷത്തോളമായി കൃഷ്ണന്‍റെ വീട്ടിൽ നിന്ന് പൂജ പഠിക്കുകയായിരുന്നു. ...

Read More »

നിവിൻ പോളിയുടെ ചിത്രത്തിനൊപ്പം പൊലീസിന്‍റെ ലുക്ക് ഔട്ട് നോട്ടീസ്

റെയ്‌ൽവെ സ്റ്റേഷനുകളിലെ വാണ്ടട് നോട്ടീസ് കണ്ട് ഞെട്ടിയിരിക്കുകയാണ് ട്രെയ്‌ൻ യാത്രക്കാർ. പറ്റെ വെട്ടിയ തലമുടി.. പിരിച്ചുവെച്ച മീശ.. കലിപ്പ് മുഖഭാവം.. വാണ്ടട് നോട്ടീസിലെ ഇങ്ങനെയുള്ള ഫോട്ടൊ കണ്ട് പരിചയം തോന്നിയവർ വീണ്ടും ചിത്രത്തിലേക്ക് സൂക്ഷിച്ച് നോക്കി. ഒടുവിൽ മലയാളികളുടെ സ്വന്തം നിവിൻ പോളിയാണെന്നു തിരിച്ചറിഞ്ഞതോടെ പലരും ഞെട്ടി. നിവിൻ പോളിയുടെ മുഖച്ഛായയുള്ള ഏതോ ക്രിമിനലിനുവേണ്ടിയുള്ള ലുക്ക് ഔട്ട് നോട്ടീസണെന്നാണ് യാത്രക്കാർ കരുതിയത്. എന്നാൽ ആ ചിത്രം നിവിൻ പോളിയുടേത് തന്നെയാണ്. നിവിൻ പോളിയുടെ പുതിയ ചിത്രം കായംകുളം കൊച്ചുണ്ണിയുടെ റിലീസിനോട് അനുബന്ധിച്ചുള്ള പ്രമോഷന്‍റെ ഭാഗമായാണ് ...

Read More »

ഓ​ണ​ത്തി​ന് കു​ടും​ബ​ശ്രീ​യു​ടെ ‌ജൈ​വ പ​ച്ച​ക്ക​റി​ക​ൾ

കൊ​ച്ചി:​ഓ​ണ​ത്തി​ന് കു​ടും​ബ​ശ്രീ വ​ൻ​തോ​തി​ൽ വി​ഷ​ര​ഹി​ത ജൈ​വ പ​ച്ച​ക്ക​റി​ക​ള്‍ വി​പ​ണി​യി​ൽ എ​ത്തി​ക്കു​ന്നു. സം​ഘ​കൃ​ഷി ഗ്രൂ​പ്പു​ക​ള്‍ വ​ഴി 20000 ട​ണ്‍ ജൈ​വ പ​ച്ച​ക്ക​റി​യാ​ണ്  കു​ടും​ബ​ശ്രീ ഓ​ണ​വി​പ​ണി​യി​ൽ എ​ത്തി​ക്കു​ന്ന​ത്. അ​ടു​ത്ത ആ​ഴ്ച ജൈ​വ പ​ച്ച​ക്ക​റി​ക​ളു​ടെ വി​ള​വെ​ടു​പ്പ് ആ​രം​ഭി​ക്കും.ജി​ല്ല​ക​ളി​ലെ കു​ടും​ബ​ശ്രീ മി​ഷ​നാ​ണ് ജൈ​വ​പ​ച്ച​ക്ക​റി​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും ക​ര​കൃ​ഷി​യി​ല്‍ ഇ​ക്കു​റി വ്യാ​പ​ക നാ​ശ​ങ്ങ​ള്‍ ഉ​ണ്ടെ​ങ്കി​ലും അ​വ​യൊ​ക്കെ ത​ര​ണം ചെ​യ്ത് വി​ഷ​വി​മു​ക്ത​മാ​യ പ​ച്ച​ക്ക​റി​ക​ളും പ​ഴ വ​ര്‍ഗ​ങ്ങ​ളും ഓ​ണ​ക്കാ​ല​ത്ത് ജ​ന​ങ്ങ​ളി​ല്‍ എ​ത്തി​ക്കു​ന്ന​ത്. പ​ച്ച​ക്ക​റി, പ​യ​ര്‍, കി​ഴ​ങ്ങ്, വാ​ഴ, നെ​ല്ല് എ​ന്നി​വ​യാ​ണ് ഓ​ണ സീ​സ​ണി​നാ​യി കു​ടും​ബ​ശ്രീ കൃ​ഷി ചെ​യ്യു​ന്ന​ത്. പ​ച്ച​ക്ക​റി​ക​ളും പ​യ​ര്‍ ...

Read More »

ട്വിറ്ററിലൂടെ ആരാധകനെ ഉപദേശിച്ച് ദുൽക്കർ സൽമാൻ

സോഷ്യൽ മീഡിയകളിൽ സജീവമായി ഇടപെടുന്നവരാണ് ദുൽക്കർ സൽമാനും പാർവതിയും ടൊവിനോയും പൃഥ്വിയും റിമിയുമെല്ലാം… എന്നാൽ ഇവരിൽ ചിലർ മാത്രമേ ആരാധകർക്ക് മറുപടി നൽകാറുള്ളൂ.. ആരാധകർക്കുള്ള മറുപടിയും വൻ ഹിറ്റാകാറുണ്ട്. അങ്ങനെയൊരു മറുപടിയാണിപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലായി കൊണ്ടിരിക്കുന്നത്. യുവ നടൻ ദുൽക്കറിന്‍റെ മറുപടിയാണ് വൈറലായത്. കെട്ടാരക്കരയിലെ ഒരു മാള്‍  സ്ഥാപന ഉദ്ഘാടനത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരാൾ മരിച്ചതിനു പിന്നാലെ ചടങ്ങിലെടുത്ത സെല്‍ഫി ട്വിറ്ററില്‍ പങ്കുവെച്ച ആരാധകനെയാണ് ദുൽക്കർ സൽമാൻ ഉപദേശിച്ചിരിക്കുന്നത്. ആരാധകരോടൊപ്പം ദുല്‍ക്കര്‍ എടുത്ത ചിത്രത്തില്‍ ചുവന്ന ഷര്‍ട്ട് ഇട്ടത് താനാണെന്നും തന്‍റെ ...

Read More »

ചൊവ്വാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു

പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും അധികൃതർ പറഞ്ഞു. കോട്ടയം: വിവിധ തൊഴിലാളി സംഘടനകൾ അഖിലേന്ത്യ തലത്തിൽ പ്രഖ്യാപിച്ചിരിക്കുന്ന മോട്ടോർ വാഹന പണിമുടക്കിനെ തുടർന്ന് ചൊവ്വാഴ്ച നടത്താനിരുന്ന സർവകലാശാല പരീക്ഷകൾ മാറ്റി വച്ചു. കാലിക്കറ്റ്, കണ്ണൂർ, എം.ജി സർവകലാശാലകളിലെ പരീക്ഷകളാണ് മാറ്റിയിരിക്കുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും അധികൃതർ പറഞ്ഞു. ചൊവ്വാഴ്ച നടത്താനിരുന്ന ഹയർസെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്മമെന്‍റ്, സപ്ലിമെന്‍ററി പരീക്ഷകളും മാറ്റിയതായി അധികൃതർ അറിയിച്ചു.

Read More »

ഈ ആപ്പുകളൊക്കെ ഫോണിലെ വിവരം ചോർത്താം, കേരളാ പൊലീസിന്‍റെ മുന്നറിയിപ്പ്

സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മുന്നോടിയായി വാട്സ്ആപ്പിൽ ഡി.പി (പ്രൊഫൈൽ പിക്ചർ) ആയി ദേശീയ പതാകയും അക്ഷരങ്ങളും ഉപയോഗിക്കുന്നതിനുള്ള ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുന്നതിൽ ജാഗ്രത പുലർത്തണമെന്ന നിർദേശവുമായി കേരള പൊലീസ്. ഇത്തരം ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതിന് മുമ്പ് അതിന്‍റെ ആധികാരികതയും വിശ്വസ്തതയും ഉറപ്പുവരുത്തണം. അല്ലാത്തപക്ഷം ഫോണിലെ സ്വകാര്യ വിവരങ്ങൾ ചോർത്താൻ ഇടയാക്കുമെന്നാണ് മുന്നറിയിപ്പ്. ഇക്കാര്യത്തിൽ കേരളാ പൊലീസിന്‍റേതെന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള വ്യാജ പ്രതികരണങ്ങൾ പ്രചരിക്കുന്നുണ്ടെന്നും ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ പൊലീസ് വ്യക്തമാക്കി.

Read More »

മോഹൻലാലിന് ഖാദി ഗ്രാമവ്യവസായ ബോർഡിന്‍റെ വക്കീൽ നോട്ടീസ്

ചർക്കയിൽ നൂൽനൂൽക്കുന്നതായി ഒരു സ്വകാര്യ സ്ഥാപനത്തിന്‍റെ പരസ്യത്തിലഭിനയിച്ച മോഹൻലാലിന് സംസ്ഥാന ഖാദി ഗ്രാമ വ്യവസായ ബോർഡ് ഉപാധ്യക്ഷ ശോഭന ജോർജ് വക്കീൽ നോട്ടീസയച്ചു. പരസ്യം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥാപനത്തിന്‍റെ എംഡിക്കും നോട്ടീസ് അയച്ചതായി അവർ പറഞ്ഞു. ചർക്കയുമായി ബ‌ന്ധമില്ലാത്ത സ്ഥാപനത്തിന്‍റെ പരസ്യത്തിൽ മോഹൻലാൽ അഭിനയിച്ചത് തെറ്റദ്ധാരണയുണ്ടാക്കുമെന്നും പരസ്യത്തിൽ നിന്ന് പിന്മാറിയില്ലെങ്കിൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും ശോഭന ജോർജ് പറഞ്ഞു. അതോടൊപ്പം ഖാദിയെന്ന പേരിൽ വ്യാജ തുണിത്തരങ്ങൾ വ്യാപകമാണെന്നും ശോഭന ജോർജ് അറിയിച്ചു. ഖാദി ബോർഡ് ഓണം-ബക്രീദ് മേളയുടെ ജില്ലാതല ഉദ്ഘാടനത്തിൽ പങ്കെടുക്കുകയായിരുന്നു അവർ.

Read More »