Home » 2018 » May

Monthly Archives: May 2018

പെണ്‍കുട്ടി കരഞ്ഞു പറഞ്ഞിട്ടും പൊലീസ് അനങ്ങിയില്ല: കോട്ടയത്ത് ഭാര്യവീട്ടുകാര്‍ തട്ടിക്കൊണ്ടുപോയ നവവരന്റെ മൃതദേഹം കണ്ടെത്തി

കേരളത്തിന് നാണക്കേടായി കെവിന്റെ ദുരഭിമാനക്കൊല. കോട്ടയം മാന്നാനത്ത് ഭാര്യവീട്ടുകാര്‍ തട്ടിക്കൊണ്ടുപോയ നവവരന്‍ കോട്ടയം നട്ടാശേരി എസ്എച്ച് മൗണ്ടിൽ കെവിൻ പി. ജോസഫിന്റെ (23) മൃതദേഹമാണ് തെന്മലയ്ക്ക് 20 കിലോമീറ്റർ അകലെ ചാലിയക്കര തോട്ടിൽ ഇന്നു പുലർച്ചെ കണ്ടത്. കൊലപ്പെടുത്തി ഉപേക്ഷിച്ചതാണെന്നാണു നിഗമനം. വധു കൊല്ലം തെന്മല ഒറ്റക്കൽ സാനുഭവനിൽ നീനു ചാക്കോ(20)യുടെ പരാതിയിൽ സഹോദരൻ ഷാനു ചാക്കോ ഉൾപ്പെടെ കണ്ടാലറിയാവുന്ന 10 പേർക്കെതിരെ ഗാന്ധിനഗർ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. കോട്ടയം ഡിവൈഎസ്പി ഷാജിമോൻ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ...

Read More »

എൽ ഡി എഫ് വരും എല്ലാം ശരിയാകും: നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് 107 കോടി ലാഭം

ഇടതുപക്ഷ സര്‍ക്കാരിന്റെ ഭരണമികവില്‍ സംസ്ഥാനത്തെ 40 പൊതുമേഖലാ സ്ഥാപനങ്ങൾ ചേ‍ർന്നു കഴിഞ്ഞ സാമ്പത്തികവർഷം നേടിയത് 107 കോടി രൂപ ലാഭം. സര്‍ക്കാര്‍ പുറത്തുവിട്ട സാമ്പത്തിക വര്‍ഷത്തെ കണക്കുപ്രകാരം 14 സ്ഥാപനങ്ങൾ ലാഭം നേടിയപ്പോൾ 26 എണ്ണം നഷ്ടത്തിൽ തുടരുന്നു. കഴിഞ്ഞ സാമ്പത്തികവർഷം 80.67 കോടി രൂപ നഷ്ടമുണ്ടാക്കിയ സ്ഥാനത്താണ് ഇത്തവണ പൊതുമേഖലാ സ്ഥാപനങ്ങൾ പ്രകടനം മെച്ചപ്പെടുത്തി വലിയ ലാഭം നേടിയത്. ഇതില്‍ ഏറ്റവും കൂടുതല്‍ ലാഭം നേടിയത് കെഎംഎംഎലാണ്. ട്രാവന്‍കൂര്‍ ടൈറ്റാനിയം, ട്രാവന്‍കൂര്‍ കൊച്ചി കെമിക്കല്‍സ് എന്നീ സ്ഥാപനങ്ങളാണ് നേട്ടത്തില്‍ മുന്‍നിരയിലുള്ളത്. രണ്ടുവര്‍ഷം കൊണ്ടുതന്നെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലേക്ക് തിരിച്ചുകൊണ്ടുവരാനായതോടെ ...

Read More »

ജയസൂര്യ ട്രാന്‍സ്‌ജെന്‍ഡറായി എത്തുന്ന ചിത്രം ഞാന്‍ മേരിക്കുട്ടിയിലെ ഗാനം പുറത്തിറങ്ങി

ജയസൂര്യ ട്രാന്‍സ്‌ജെന്‍ഡറായി എത്തുന്ന ചിത്രം ഞാന്‍ മേരിക്കുട്ടിയിലെ ഗാനം പുറത്തിറങ്ങി. ജയസൂര്യ സ്വന്തം ഫെയ്‌സ്ബുക്ക് പേജിലൂടെ ഗാനം റിലീസ് ചെയ്തത്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ആനന്ദ് മധുസൂദനനാണ്. ബിജുനാരായണന്റേതാണ് ആലാപനം. ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വെല്ലുവിളിയേറിയ കഥാപാത്രം എന്ന വിശേഷണത്തോടെയാണ് ഞാന്‍ മേരിക്കുട്ടി എത്തുന്നത്. ജുവല്‍ മേരി, ഇന്നസെന്റ്, അജു വര്‍ഗീസ് എന്നിവരാണ് മറ്റ് താരങ്ങള്‍. സരിത ജയസൂര്യയാണ് വസ്ത്രാലങ്കാരം. ഛായാഗ്രഹണം വിഷ്ണു നാരായണന്‍. ജൂണ്‍ 15ന് ചിത്രം തിയേറ്ററുകളിലെത്തും. മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് കൂട്ട് കെട്ടായ ജയസൂര്യ ...

Read More »