Home » 2018 » March

Monthly Archives: March 2018

സ്ഥിരം ജോലി ഇല്ലാതാക്കുന്ന വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി

രാജ്യത്ത് സ്ഥിരം ജോലി ഇല്ലാതാക്കാന്‍ വഴിവെക്കുന്ന വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. നിശ്ചിത കാലത്തേയ്ക്ക് മാത്രം തൊഴിലാളികളെ ഉപയോഗിക്കാന്‍ തൊഴിലുടമകള്‍ക്ക് അനുവാദം നല്‍കുന്നതാണ് വിജ്ഞാപനം. തൊഴിലാളി സംഘടനകളുടെ എതിര്‍പ്പ് അവഗണിച്ചാണ് നടപടി.1946ലെ വ്യവസായ -തൊഴില്‍ ചട്ടത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തിന്‍റെ തൊഴില്‍ മേഖലയില്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുന്ന തരത്തില്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. കരാര്‍, സ്ഥിരം എന്നീ വിഭാഗങ്ങള്‍ക്ക് പുറമെ തൊഴിലുടമകള്‍ക്ക് ചെറിയ കാലയളവിലേയ്ക്ക് മാത്രമായി തൊഴിലാളികളെ നിയമിക്കാം. മൂന്ന് മാസത്തില്‍ കൂടുതല്‍ ജോലി ചെയ്യിപ്പിച്ചെങ്കില്‍ മാത്രം പിരിച്ച് വിടാന്‍ രണ്ടാഴ്ച മുന്‍പ് നോട്ടീസ് നല്‍കിയാല്‍ മതിയെന്നും ...

Read More »

സംസ്ഥാനത്ത് 1000 പബ്ലിക് ഫ്രീ വൈഫൈ;മുഖ്യമന്ത്രി

അറിവാണ് കേരളത്തിന്റെ ഭാവി. കേരളത്തില്‍ വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. ഡിജിറ്റല്‍ മേഖലയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് കേരളത്തിന്റെ യുവാക്കളുടെ വൈദഗ്ദ്ധ്യവും വികസിപ്പിക്കേണ്ടതുണ്ട്. ലോക നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഡിജിറ്റല്‍ രംഗത്ത് ഇവിടെ ലഭ്യമാകണം. ഐ ടി പാര്‍ക്കുകളിലടക്കം വലിയ അടിസ്ഥാന സൗകര്യ വികസനമാണ് നടക്കുന്നത്. ഇന്റര്‍നെറ്റ് ഓരോ പൗരന്റെയും അവകാശമായി നാം പ്രഖ്യാപിച്ചു കഴിഞ്ഞു. ഓരോ വര്‍ഷവും 1000 പബ്ലിക് വൈഫൈ സ്‌പോട്ടുകള്‍ ആരംഭിക്കുന്ന പദ്ധതി ഇവിടെ ആരംഭിക്കുകയാണ്. ആഗോള വിവര സാങ്കേതിക ഡിജിറ്റല്‍ രംഗത്തെ പ്രധാന ലക്ഷ്യസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ് സമ്മിറ്റിന്റെ ലക്ഷ്യം.സോഫ്റ്റ് വെയര്‍, ഇന്റെലിജന്റ് ...

Read More »

ഇനി മുതല്‍ കേരളത്തിന്റെ ഔദ്യോഗിക ഫലം ‘ചക്ക

കേരളത്തിന്റെ ഔദ്യോഗിക ഫലം ഇനി ചക്ക. ഇതു സംബന്ധിച്ച സര്‍ക്കാരിന്റെ  പ്രഖ്യാപനം ഇന്നുണ്ടായേക്കും. കാര്‍ഷിക വകുപ്പാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചത്. ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കുന്നതിലൂടെ കേരള ബ്രാന്‍ഡ് ചക്കയെ ലോക വിപണിയില്‍ അവതരിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. മറ്റു സംസ്ഥാനങ്ങളുടേതിനേക്കാള്‍  കേരളത്തിലെ ചക്കകള്‍ക്ക് ഗുണമേന്മയേറും. ഔദ്യോഗിക ഫലമാക്കുന്നതിലൂടെ സംസ്ഥാനത്ത് പ്ലാവ് പരിപാലനവും വര്‍ധിക്കുമെന്നാണു പ്രതീക്ഷ.ചക്കയുടെ ഉല്‍പാദനവും വില്‍പനയും കൂട്ടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ്  പ്രഖ്യാപനമെന്ന് കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു. പരമാവധി പേര്‍ക്ക് തൈവിതരണം നടത്തുമെന്നും മന്ത്രി അറിയിച്ചു.

Read More »

പരീക്ഷയില്‍ വിജയിപ്പിക്കാന്‍ ഉത്തരപേപ്പറില്‍ നോട്ടുകളൊട്ടിച്ച് വിദ്യാര്‍ഥികള്‍

പരീക്ഷാ വിജയിപ്പിക്കാന്‍ വേണ്ടി കറന്‍സി നോട്ടുകള്‍ ഉത്തരക്കടലാസിന്റെ കൂടെ ഒട്ടിച്ചുനല്‍കിയിരിക്കുകയാണ് വിദ്യാര്‍ഥികള്‍.പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികളാണ് പരീക്ഷ ജയിക്കാന്‍ നോട്ടുകള്‍ ഒട്ടിച്ചുനല്‍കിയത്. 50, 100, 500 രൂപ നോട്ടുകളാണ് ഉത്തരകടലാസില്‍ ഒട്ടിച്ച് അയച്ചത്. യു.പി ഫിറോസാബാദില്‍ നിന്നുള്ള ഒരു സ്‌കൂളിലാണ് സംഭവം.

Read More »

സംസ്ഥാനത്ത് അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ അടച്ചുപൂട്ടും

അംഗീകാരമില്ലാത്ത 1585 സ്‌കൂളുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ബാലാവകാശ കമ്മീഷന്റെ നിര്‍ദേശപ്രകാരമാണ് നോട്ടീസ് നല്‍കിയത്. നിയമസഭയില്‍ ഇത് സംബന്ധിച്ച് കെ.എന്‍.എ ഖാദര്‍ നല്‍കിയ അടിയന്തരപ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് ഇപ്പോള്‍ അനിയന്ത്രിതമായ രീതിയിലാണ് സ്‌കൂളുകള്‍ തുറക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read More »

തിങ്കളാഴ്ച സംസ്ഥാനത്ത് പെട്രോള്‍ പമ്പുകള്‍ അടച്ചിടും

സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ മാര്‍ച്ച് 26 തിങ്കളാഴ്ച അടച്ചിടുമെന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് അറിയിച്ചു. പുലര്‍ച്ചെ ആറ് മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയാകും പമ്പുകള്‍ പണിമുടക്കുക. പെട്രോള്‍ പമ്പുകളില്‍ രാത്രി-പകല്‍ ഭേദമന്യേ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. പമ്പുകള്‍ക്ക് സംരക്ഷണം നല്‍കണമെന്നാണ് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സിന്റെ ആവശ്യം.

Read More »

ഫേയ്‌സ്ബുക്കിന് മുന്നറിയപ്പുമായി കേന്ദ്ര സര്‍ക്കാര്‍.

ഫേയ്‌സ്ബുക്കിന് മുന്നറിയപ്പുമായി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ എന്തെങ്കിലും തെളിവ് ലഭിച്ചാല്‍ നടപടിയുണ്ടാകുമെന്ന് കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദ് വ്യക്തമാക്കി. രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ഫേയ്‌സ്ബുക്ക് വിവരങ്ങള്‍ ദുരുപയോഗം ചെയ്‌തെന്നുള്ള വിവരത്തെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ മുന്നറിയപ്പ്. ബ്രിട്ടീഷ് ഡാറ്റ അനലിസ്റ്റ് സ്ഥാപനമായ കേംബ്രിഡ്ജ് അനലിറ്റികയിലെ മുന്‍ റിസര്‍ച്ച് ഡയറക്ടറായിരുന്ന ക്രിസ്റ്റഫര്‍ വെയ്ലി അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പു കാലത്ത് ട്രംപ് പ്രചാരകര്‍ക്കുവേണ്ടി ഫെയ്‌സ്ബുക്കില്‍ നിന്ന് അഞ്ച് കോടിയിലേറെ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

Read More »

കടല-ഭക്ഷ്യ എണ്ണ ഇറക്കുമതി തീരുവ കൂട്ടി

പാം ഓയില്‍, കടല എന്നിവയുടെ വില കൂടിയേക്കും. ഈ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ, കേന്ദ്ര സര്‍ക്കാര്‍ കുത്തനെ കൂട്ടി. അസംസ്‌കൃത പാം ഓയിലിന്‍റെ തീരുവ 30 ശതമാനത്തില്‍ നിന്ന് 44 ശതമാനമായും ശുദ്ധീകരിച്ച പാം ഓയിലിന്‍റേത് നാല്‍പ്പതില്‍ നിന്ന് 54 ശതമാനമായുമാണ് ഉയര്‍ത്തിയിരിക്കുന്നത്. വെള്ള കടലയുടെ ഡ്യൂട്ടിയും നാല്‍പ്പതില്‍ നിന്ന് 54 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്. സാധാരണ കടലയുടെ തീരുവ നാല്‍പ്പതില്‍ നിന്ന് 60 ശതമാനമായും കൂട്ടി. ആഭ്യന്തര വിപണിയില്‍ പാം ഓയില്‍, കടല എന്നിവയുടെ വില കാര്യമായി ഉയരുന്നതിന് ഈ നടപടി കാരണമാകും. പാം ...

Read More »

25 വർ‌ഷം അധികാരം നൽകിയ ത്രിപുരയിലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് സീതാറാം യെച്ചൂരി

ത്രിപുരയിലേത് ബിജെപി പണം കൊടുത്ത് നേടിയ വിജയമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ത്രിപുരയില്‍ പാര്‍ട്ടി നേരിട്ട കനത്ത തോല്‍വിയെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ത്രിപുരയിലെ ജനങ്ങള്‍ അധികാരം നല്‍കിയത് ബിജെപി ഐപിടിഎഫ് സഖ്യത്തിനാണ്. 25 വര്‍ഷം സംസ്ഥാനം ഭരിക്കാന്‍ അവസരം നല്‍കിയതിന് ഞങ്ങള്‍ ത്രിപുരയിലെ ജനങ്ങളോട് നന്ദി പറയുന്നു. ബിജെപിയെയും ബിജെപിയുടെ ഭിന്നിപ്പിക്കല്‍ നയത്തിനെയും സിപിഎം തുടര്‍ന്നും എതിര്‍ക്കും. അത് ത്രിപുരയില്‍ മാത്രമല്ല ഇന്ത്യയൊട്ടാകെ എതിര്‍ക്കും’ യെച്ചൂരി പ്രതികരിച്ചു. ‘ആര്‍എസ്എസ് ബിജെപി കൂട്ടുക്കെട്ടിനെ തകര്‍ക്കുക എന്നത് ഭരണഘടനയില്‍ വിശ്വസിക്കുന്നവരെ സംബന്ധിച്ച് ...

Read More »

ത്രിപുരയിൽ ബിജെപിക്ക് ചരിത്രവിജയം

ത്രിപുരയിൽ ബിജെപിക്ക് ചരിത്രവിജയം. അഞ്ച് വർ‌ഷങ്ങൾക്ക് മുമ്പ് രണ്ട് ശതമാനത്തിൽ താഴെ വോട്ടുകൾ മാത്രം വാങ്ങിയ ബിജെപി 50 ശതമാനത്തിലേറെ വോട്ട് നേടിയാണ് അധികാരം പിടിച്ചെടുത്തിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പ് വരെ ഒരു സീറ്റ് പോലുമില്ലാതിരുന്ന ബിജെപിയാണ് 41 സീറ്റുകൾ നേടി അധികാരത്തിലെത്തുന്നത്.  കേവല ഭൂരിപക്ഷത്തിനു വേണ്ട 31 സീറ്റും പിന്നിട്ടാണു ബിജെപിയുടെ കുതിപ്പ്. രാജ്യത്തിന്‍റെയാകെ ശ്രദ്ധയാകര്‍ഷിച്ച ത്രിപുരയില്‍ ആദ്യമിനിറ്റു മുതലേ സിപിഎമ്മിനെ വിറപ്പിച്ചാണു ബിജെപി മുന്നേറ്റം. ബിജെപിയുടെ മുന്നേറ്റം അദ്ഭുതത്തോടെയാണു രാജ്യം നോക്കിക്കാണുന്നത്. ലീഡ് മാറിമറിയുന്ന സംസ്ഥാനത്ത് 28ല്‍നിന്നും 16 സീറ്റിലേക്ക് ഇടതുപക്ഷം കുപ്പൂ ...

Read More »