Home » 2018 » January

Monthly Archives: January 2018

അരക്കോടി രൂപയും ആയി മലയാളി ബിഎസ്എഫ് ജവാൻ അറസ്റ്റിൽ

ആലപ്പുഴ : അരക്കോടി രൂപയും ആയി മലയാളി ജവാൻ അറസ്റ്റിൽ. ബിഎസ്എഫ് ജവാൻ ജിബു ഡി മാത്യുവിനെയാണ് പണവുമായി ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽനിനിന്നും റെയിൽവേ പോലീസ് പിടികൂടിയത്. പണത്തിന്റെ ഉറവിടം സംബന്ധിച്ച വിവരങ്ങൾ ഇതുവരെ വ്യക്തമായിട്ടില്ല. കൂടുതൽ വിവരങ്ങൾക്കായി പോലീസ് ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

Read More »

ഓറഞ്ച് പാസ്പോർട്ട് നൽകാനുള്ള തീരുമാനം പിൻവലിച്ചു

രണ്ട് വ്യത്യസ്ത നിറത്തിലുള്ള പാസ്പോർട്ട് നൽകാനുള്ള തീരുമാനത്തിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറി. എതിർപ്പുകൾ വ്യാപകമായതോടെയാണ് തീരുമാനത്തിൽ നിന്നും സർക്കാർ പിന്മാറിയത്. മെട്രിക്കുലേഷൻ പാസാകാത്ത വർക്ക് ഓറഞ്ച് നിറത്തിലുള്ള പാസ്പോർട്ട് നൽകുന്നത് സ്വദേശത്തും വിദേശത്തുമായി രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കുമെന്ന് പരക്കെ വിമർശനമുണ്ടായിരുന്നു. വിദേശകാര്യ മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് ഇതിനുള്ള തീരുമാനമായത്.

Read More »

മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീക്ക് അയൽവാസികളുടെ ക്രൂരമർദ്ദനം

കൊച്ചി : മാനസിക വൈകല്യമുള്ള സ്ത്രീക്ക് അയൽവാസികളുടെ ക്രൂര മർദ്ദനം. സ്ത്രീയ മർദ്ദിക്കുന്നതിന്റെയും ശേഷം കാൽവെള്ളയിൽ ചട്ടുകം വച്ച്‌ പൊള്ളിക്കുന്നതിന്റെയും ദൃശ്യങ്ങൾ പ്രമുഖ വാർത്താ ചാനൽ പുറത്തുവിട്ടു. അയൽവാസികളെ നിരന്തരം ഉപദ്രവിക്കുന്നു എന്ന് ആരോപിച്ചാണ് നാട്ടുകാർ നോക്കിനിൽക്കെ സ്ത്രീകൾ ഉൾപ്പെടെ ഒരുകൂട്ടം ആൾക്കാർ ഇവരെ മർദ്ദിച്ചത്. മർദ്ദനത്തിൽ നിന്ന് രക്ഷപ്പെട്ട് ഒാടി കായലിൽ ചാടിയ സ്ത്രീയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാലു പേർക്കെതിരെ മുനമ്പം പോലീസ് കേസെടുത്തു.

Read More »

സ്വകാര്യ ബസ് സമരം മാറ്റിവെച്ചു

ബുധനാഴ്ച മുതൽ തുടങ്ങാനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചു. മുഖ്യമന്ത്രിയുമായുള്ള ചർച്ച വിജയകരമായതിനെ തുടർന്നാണ് ബസ് സമരം മാറ്റിവച്ചത്. ബസ് നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യമുന്നയിച്ചായിരുന്നു സ്വകാര്യ ബസ് ഉടമകൾ സമരം നടത്താനിരുന്നത്. വിദ്യാർഥികളുടെ സൗജന്യ നിരക്ക് വർദ്ധന, 140 കിലോമീറ്റർ കൂടുതലുള്ള റൂട്ടുകളിലെ നിരോധനം നീക്കം ചെയ്യൽ തുടങ്ങിയ ആവശ്യങ്ങളും ബസ്സുടമകൾ ഉന്നയിച്ചിട്ടുണ്ട്.

Read More »

കൗ​മാ​ര​ക്കാ​രു​ടെ ശ്ര​ദ്ധ​യ്ക്ക്; മൊ​ബൈ​ൽ ഫോ​ണി​ലേ​ക്കു ത​ല കു​മ്പി​ട്ടി​രി​ക്കു​ന്ന കൗ​മാ​ര​ക്കാ​രു​ടെ….

മൊ​ബൈ​ൽ ഫോ​ണി​ലേ​ക്കു ത​ല കു​മ്പി​ട്ടി​രി​ക്കു​ന്ന കൗ​മാ​ര​ക്കാ​രു​ടെ ത​ല​മു​റ സ​ന്തോ​ഷ​ത്തി​ൽ നി​ന്നും ഏ​റെ അ​ക​ല​യാ​ണെ​ന്നു പ​ഠ​ന​ങ്ങ​ൾ. ഫോ​ണി​ലും കം​പ്യൂ​ട്ട​റി​ലും ടാ​ബ്‌​ലെ​റ്റി​ലു​മൊ​ക്കെ മു​ഴു​കി നി​ൽ​ക്കു​ന്ന കൗ​മാ​ര​ക്കാ​രാ​ണ് മ​റ്റു​ള്ള​വ​രെ അ​പേ​ക്ഷി​ച്ചു സ​ന്തോ​ഷ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ പു​റ​കി​ൽ നി​ൽ​ക്കു​ന്ന​ത്. അ​തേ​സ​മ​യം മു​ഖ​ത്തോ​ടു മു​ഖ​മു​ള്ള ആ​ശ​യ​വി​നി​മ​യ​ത്തി​ലും, മ​റ്റു കാ​ര്യ​ങ്ങ​ളി​ലും ഇ​ട​പെ​ടു​ന്ന​വ​ർ​ക്കു സ​ന്തോ​ഷ​ത്തി​ന്‍റെ തോ​ത് വ​ള​രെ കൂ​ടു​ത​ലാ​യി​രി​ക്കു​മെ​ന്നും പ​ഠ​ന​ത്തി​ൽ വ്യ​ക്ത​മാ​യി​രി​ക്കു​ന്നു. അ​മേ​രി​ക്ക​യി​ലെ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ജോ​ർ​ജി​യ​യി​ലെ ഗ​വേ​ഷ​ക​ർ ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​യി​രി​ക്കു​ന്ന​ത്. കം​പ്യൂ​ട്ട​ർ ഗെ​യ്മി​ങ്ങി​ലും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും ടെ​ക്സ്റ്റി​ങ്ങി​ലും വി​ഡി​യോ ചാ​റ്റി​ങ്ങി​ലു​മാ​ണ് കൗ​മാ​ര​ക്കാ​ർ കൂ​ടു​ത​ൽ സ​മ​യം ചെ​ല​വ​ഴി​ക്കു​ന്ന​ത്.

Read More »

സ്ത്രീ​ക​ൾ​ക്കു മാ​ത്ര​മു​ള്ള കാ​ർ ഷോ​റൂം

സ്ത്രീ​ക​ൾ​ക്കു വാ​ഹ​ന​മോ​ടി​ക്കാം എ​ന്ന തീ​രു​മാ​നം സൗ​ദി അ​റേ​ബ്യ എ​ടു​ത്തി​ട്ട് അ​ഞ്ചു മാ​സം ആ​കു​ന്ന​തേ​യു​ള്ളൂ. മു​പ്പ​തു വ​ർ​ഷ​ത്തെ നി​രോ​ധ​ന​ത്തി​നു ശേ​ഷം സൗ​ദി​യി​ൽ സ്ത്രീ​ക​ൾ ഡ്രൈ​വി​ങ് സീ​റ്റി​ലെ​ത്തു​മ്പോ​ൾ അ​തി​ന​നു​സ​രി​ച്ചു​ള​ള മാ​റ്റ​ങ്ങ​ളും ഉ​ണ്ടാ​വു​ക​യാ​ണ്. സൗ​ദി​യി​ൽ സ്ത്രീ​ക​ൾ​ക്കു മാ​ത്ര​മാ​യു​ള്ള ആ​ദ്യ​ത്തെ കാ​ർ ഷോ​റൂം തു​റ​ന്നി​രി​ക്കു​ന്നു. ജി​ദ്ദ​യി​ൽ ഒ​രു സ്വ​കാ​ര്യ ക​മ്പ​നി ആ​രം​ഭി​ച്ചി​രി​ക്കു​ന്ന ഷോ​റൂ​മി​ലേ​ക്ക് ഇ​പ്പോ​ൾ ത​ന്നെ സ്ത്രീ​ക​ൾ എ​ത്തി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്. വി​വി​ധ​ങ്ങ​ളാ​യ വാ​ഹ​ന​ങ്ങ​ൾ ഷോ​റൂ​മി​ൽ എ​ത്തി​യി​ട്ടു​ണ്ട്. അ​വി​ടു​ത്തെ ജീ​വ​ന​ക്കാ​രെ​ല്ലാം സ്ത്രീ​ക​ളാ​ണെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. കാ​ർ വാ​ങ്ങു​വാ​നാ​യി സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കാ​ൻ ബാ​ങ്കു​ക​ളു​ടേ​യും ഫി​നാ​ൻ​സ് ക​മ്പ​നി​ക​ളു​ടേ​യും സേ​വ​ന​വും ഇ​വി​ടെ ല​ഭ്യ​മാ​കും. കൂ​ടു​ത​ൽ സ്ത്രീ ​സൗ​ഹൃ​ദ ...

Read More »

ഗ്രാമിയിൽ മികച്ച നവാഗത സംഗീതജ്ഞയായി അലെസിയ കാര

അറുപതാമത് ഗ്രാമി പുരസ്‌കാരചടങ്ങുകള്‍ ആരംഭിച്ചു .മികച്ച നവാഗത സംഗീതജ്ഞയായി അലെസിയ കാര തെരെഞ്ഞടുക്കപ്പെട്ടു. ബ്രിട്ടിഷ് ഗായകന്‍ എഡ് ഷീരന്റെ ഡിവൈഡിനാണ് ഇത്തവണത്തെ മികച്ച പോപ് വോക്കല്‍ ആല്‍ബത്തിനുള്ള ഗ്രാമി അവാര്‍ഡ്. രണ്ടു പുരസ്‌കാരങ്ങളുമായി ബ്രൂണോ മാഴ്സ്, കെന്‍ഡ്രിക് ലാമര്‍ എന്നിവര്‍ ഗ്രാമി അവാര്‍ഡില്‍ താരങ്ങളായി. സംഗീത ലോകത്തിലെ ഏറ്റവും പ്രശസ്തമായ പുരസ്‌കാരങ്ങളില്‍ ഒന്നായ ഗ്രാമി അവാര്‍ഡ് മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനിലാണ് നടക്കുന്നത്. ദ് റെക്കോഡിങ് അക്കാദമി 84 വ്യത്യസ്ത വിഭാഗങ്ങളിലായി നല്‍കുന്ന പുരസ്‌കാര ചടങ്ങുകള്‍ പുരോഗമിക്കുകയാണ്. ജേയ്സ് (എട്ട് നോമിനേഷനുകള്‍), കെന്‍ഡ്രിക് ലാമര്‍ (ഏഴ് ...

Read More »

അടുത്ത സാമ്പത്തിക വർഷത്തിൽ വളർച്ച കൂടുമെന്ന് സാമ്പത്തിക സർവേ റിപ്പോർട്ട്

അടുത്ത സാമ്പത്തിക വർഷത്തിൽ സാമ്പത്തിക വളർച്ച കൂടുമെന്ന് സർവേ റിപ്പോർട്ട്. 7 മുതൽ 7.5 ശതമാനം വരെ ഉയരുമെന്നാണ് റിപ്പോർട്ട്. നടപ്പുസാമ്പത്തിക വർഷത്തിൽ 6.75 ശതമാനം മാത്രമായിരുന്നു വളർച്ചയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ വളര്‍ച്ച നേടുക എന്നത് വെല്ലുവിളി ഉയര്‍ത്തുന്നതാണ്. ഉയരുന്ന ഇന്ധനവില സാമ്പത്തിക വളര്‍ച്ചക്ക് തിരിച്ചടിയാവുമെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യാവസായിക വളര്‍ച്ച 4.4 ശതമാനവുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടാം പാദത്തില്‍ സമ്പദ് വ്യവസ്ഥയ്ക്കു കുതിപ്പേകിയത് ജിഎസ്ടിയും ബാങ്ക് റീക്യാപ്പിറ്റലൈസേഷനും നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്‍റെ ഉദാരവത്ക്കരണവും ഉയര്‍ന്ന കയറ്റുമതിയുമാണെന്ന് സര്‍വേ വ്യക്തമാക്കുന്നു.തൊഴില്‍, ...

Read More »

വെബ്‌സൈറ്റുകളിലെ ഓട്ടോ പ്ലേ വീഡിയോ സ്ഥിരമായി നിശബ്ദമാക്കാം ഗൂഗിള്‍ ക്രോമില്‍ പുതിയ ഫീച്ചര്‍

വെബ്സൈറ്റുകളിലെ വീഡിയോ ഓട്ടോപ്ലേ സ്ഥിരമായി നിശബ്ദമാക്കിവെക്കാനുള്ള പുതിയ ഫീച്ചർ ഉൾപ്പെടുത്തി ക്രോം ഇന്റർനെറ്റ് ബ്രൗസറിന്റെ പുതിയ പതിപ്പ് ഗൂഗിൾ പുറത്തിറക്കി. ക്രോം 64 ബ്രൗസറിന്റെ വിൻഡോസ്, മാക്, ലിനക്സ് പതിപ്പുകളാണ് പുറത്തിറക്കിയത്.ഇതിനായി ഉപയോക്താക്കൾ സെർച്ച് ബോക്സിലെ വെബ്സൈറ്റ് യുആർഎലിന് തൊട്ടു മുമ്പിൽ കാണുന്ന View Site Information എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്യുക. അവിടെ ഓട്ടോമാറ്റിക് ആയി പ്ലേ ആവുന്ന വീഡിയോകൾ സ്ഥിരമായി നിശബ്ദമാക്കി വെക്കാനുള്ള ഓപ്ഷൻ കാണാം. നേരത്തെ ഉണ്ടായിരുന്ന മ്യൂട്ട് ടാബ് ഫീച്ചർ താത്കാലികമായിരുന്നു. ഇതിന് പകരമാണ് പുതിയ ഫീച്ചർ.

Read More »

മോഹന്‍ലാലിനും പി.ടി ഉഷയ്ക്കും ഡി ലിറ്റ് ബിരുദം നല്‍കി ആദരിച്ചു

നടന്‍ മോഹന്‍ലാലിനും കായികതാരം പി.ടി ഉഷയ്ക്കും കാലിക്കറ്റ് സര്‍വകലാശാല ഡിലിറ്റ് ബിരുദം നല്‍കി ആദരിച്ചു. സ്വന്തം മേഖലകളില്‍ ഇരുവരും നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് അംഗീകാരം. തേഞ്ഞിപ്പലത്ത് നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവമാണ് ബിരുദദാനം നിര്‍വഹിച്ചത്.തനിക്ക് കിട്ടിയ ഡിലിറ്റ് തനിക്കൊപ്പം നിന്ന മലയാള സിനിമാ കൂട്ടായ്മക്ക് ലഭിച്ച അംഗീകാരമാണന്ന് മോഹന്‍ലാല്‍. തന്റെ കായിക രംഗത്തെ വളര്‍ച്ചക്ക് ഒപ്പം നിന്ന കാലിക്കറ്റ് സര്‍വകലാശാല നല്‍കുന്ന കിരീടം വളര്‍ത്തമ്മ തരുന്ന ആദരമാണെന്ന് പി.ടി ഉഷ പ്രതികരിച്ചു.

Read More »