Home » 2017 » December

Monthly Archives: December 2017

ലോക്സഭ തെരഞ്ഞെടുപ്പിൽ രജനികാന്ത് പിന്തുണയ്ക്കുമെന്ന് ബിജെപി

ചെന്നൈ: രജനികാന്തിൻ്റെ രാഷ്ട്രീയ പ്രവേശനത്തെ സ്വാഗതം ചെയ്ത് ബി ജെ പി. തമിഴ്നാട് ബി ജെ പി സംസ്ഥാന അധ്യക്ഷ തമിഴിസൈ സൌന്ദർരാജൻ ട്വിറ്ററിലൂടെയാണ് രജനികാന്തിൻ്റെ പുതിയ പ്രഖ്യാപനത്തിന് സ്വാഗതം നേർന്നത്. ബി ജെ പി ലക്ഷ്യം വെയ്ക്കുന്നത് തന്നെയാണ് രജനികാന്തിൻ്റെ പുതിയ പാർട്ടിയുടെ ലക്ഷ്യവും. അഴിമതിരഹിതമായ നല്ല ഭരണമാണ് ബി ജെ പിയുടെ ലക്ഷ്യം. ഇതു തന്നെയാണ് രജനികാന്തിൻ്റെ പുതിയ പാർട്ടിയുടെ ലക്ഷ്യവും. അതുകൊണ്ടു തന്നെ അദ്ദേഹത്തിൻ്റ് രാഷ്ട്രീയപ്രഖ്യാപനം സ്വാഗതം ചെയ്യുകയാണെന്നും അവർ പറഞ്ഞു.

Read More »

പുതുവർഷ സമ്മാനം പോലെ ആ ഗാനത്തിന്റെ രണ്ടു വരി എനിക്കായി പാടിയതിന്..;ഷാരൂഖിനോട് മഞ്ജു വാര്യർ

മലയാളത്തിന്റെ പ്രിയ താരം മഞ്ജു വാര്യര്‍ക്കൊപ്പം ഷാരൂഖ് ഖാന്‍ മസ്‌കറ്റില്‍. കല്യാണ്‍ ജ്വല്ലറിയുടെ മൂന്ന് ഷോറൂമുകളുടെ ഉദ്ഘാടനത്തിനാണ് ഷാരൂഖ് എത്തിയത്. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ബച്ചന് യാത്ര ചെയ്യാനാവില്ല. ബച്ചന് പകരമായാണ് കിങ് ഖാന്‍ വരുന്നത് എന്ന് അറിയിച്ചിരുന്നു.ഷാരൂഖിനൊപ്പമുള്ള സന്തോഷകരമായ നിമിഷങ്ങൾ മഞ്ജു ആരാധകർക്കുവേണ്ടി പങ്കുവെക്കുകയും ചെയ്തു. മഞ്ജുവിനെയും ഷാരൂഖിനെയും കൂടാതെ നാഗാര്‍ജുന, ശിവരാജ് കുമാര്‍, പ്രഭാ ഗണേഷന്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

Read More »

ഐശ്വര്യ റായ് എന്റെ അമ്മയാണെന്ന വെളിപ്പെടുത്തലുമായി വിശാഖപട്ടണം സ്വദേശി സംഗീത് കുമാർ

ഐശ്വര്യ റായി തന്റെ അമ്മയാണ് എന്ന് അവകാശപ്പെട്ടു യുവാവ് രംഗത്ത്. ആന്ധ്രപ്രദേശിലെ വിശാഖപട്ടണം സ്വദേശി സംഗീത് കുമാറാണ് അവകാശ വാദവുമായി രംഗത്ത് എത്തിരിക്കുന്നത്. 1998 ല്‍ ലണ്ടനില്‍ വച്ചു ടെസ്റ്റ് ട്യൂബ് ബേബിയായാണ് താന്‍ ജനിച്ചത് എന്ന് ഇയാള്‍ പറയുന്നു. തുടര്‍ന്നു രണ്ടു വര്‍ഷത്തോളം ഐശ്വര്യ റായിയുടെ മാതാവിന്റെയും പിതാവിന്റെയും സംരക്ഷണത്തില്‍ മുംബൈയിലായിരുന്നു. ശേഷം പിതാവ് ആദിവേലു റെഡ്ഡി തന്നെ വിശാഖ പട്ടണത്തിലേയ്ക്കു തിരിച്ചു കൊണ്ടു വന്നു. മൂന്നാം വയസു മുതല്‍ താന്‍ വിശാഖപട്ടണത്തിലാണു വളരുന്നത് എന്ന് ഇയാള്‍ പറയുന്നു. തന്റെ ജനനം സംബന്ധിച്ച് ...

Read More »

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്‌ ദേശിയ പതാക ഉയര്‍ത്തിയ സംഭവം: സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ക്കും മാനേജര്‍ക്കുമെതിരെ നടപടിക്ക് മുഖ്യമന്ത്രി ഉത്തരവിട്ടു

തിരുവനന്തപുരം: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്‌ പതാക ഉയര്‍ത്തിയതില്‍ നടപടിക്ക് മുഖ്യമന്ത്രി ഉത്തരവിട്ടു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ക്കും മാനേജര്‍ക്കുമെതിരെയാണ് നടപടി. നടപടിയെടുക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിനാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. ക്രിമനല്‍ കേസ് നിലനില്‍ക്കുമോ എന്ന് പരിശോധിക്കാന്‍ പൊലീസിനും നിര്‍ദേശം നല്‍കി. അതേസമയം സര്‍ക്കാര്‍ നടപടിയെ നിയമപരമായി നേരിടുമെന്ന് എം.ടി രമേശ് പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെ വിലക്ക് ലംഘിച്ചാണ് മോഹന്‍ഭാഗവത് പാലക്കാട് മുത്താംന്തറ കര്‍ണകിയമ്മന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ദേശീയപതാക ഉയര്‍ത്തിയത്. കൂടാതെ ചടങ്ങില്‍ ദേശീയഗാനമായ ജനഗണമന ചൊല്ലിയില്ലെന്നും പരാതി ഉയര്‍ന്നിരുന്നു. പകരം ദേശീയഗീതമായ വന്ദേമാതരമാണ് ഇവിടെ ...

Read More »

കുല്‍ഭൂഷന്റെ ഭാര്യയുടെ ചെരുപ്പുകളില്‍ രഹസ്യ ചിപ്പും ക്യാമറയുമുണ്ടെന്ന് പാകിസ്താന്‍

ഇസ്‌ലാമാബാദ്: കുല്‍ഭൂഷണ്‍ ജാധവിനെ സന്ദര്‍ശിക്കാനെത്തിയപ്പോള്‍ ഭാര്യ ചേതന ധരിച്ച ചെരുപ്പുകളില്‍ രഹസ്യചിപ്പും ക്യാമറയും ഉണ്ടെന്ന് പാകിസ്താന്‍. ഇതേ തുടര്‍ന്ന് ചെരുപ്പുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചതായി റിപ്പോര്‍ട്ട്. ചെരുപ്പില്‍ സംശയകരമായ എന്തോ ഉണ്ടെന്ന് ആരോപിച്ചാണ് പാക്ക് അധികൃതര്‍ പിടിച്ചുവച്ചത്. രഹസ്യ ചിപ്പോ ക്യാമറയോ ആണ് ചെരിപ്പിലുള്ളതെന്ന നിഗമനം പരിശോധിക്കാനാണ് ഇതെന്നും അറിയുന്നു. കുല്‍ഭൂഷണിന്റെ ഭാര്യയുടെ ചെരുപ്പ് ഊരിമാറ്റിയതു സുരക്ഷാ കാരണങ്ങളാലാണെന്ന് പാകിസ്താന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനുള്ളില്‍ സംശയകരമായി എന്തോ ഉണ്ടായിരുന്നു. കൂടാതെ അവരുടെ ആഭരണങ്ങള്‍ തിരികെ നല്‍കിയപ്പോള്‍ പുതിയ ചെരുപ്പുകളും നല്‍കിയിരുന്നുവെന്നും പാക്ക് വിദേശകാര്യ വക്താവ് ...

Read More »

ഫാന്‍സ് അസോസിയേഷനുകള്‍ വിഡ്ഢികളുടെ സമൂഹമാണെന്ന് വൈശാഖന്‍

സിനിമാതാരങ്ങളുടെ ഫാന്‍സ് അസോസിയേഷനുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സാഹിത്യ അക്കാദമി പ്രസിഡന്റും പ്രശസ്ത എഴുത്തുകാരനുമായ വൈശാഖന്‍. ഫാന്‍സ് അസോസിയേഷനുകള്‍ എന്നു പറയുന്നത് വിഡ്ഢികളുടെ സമൂഹമാണെന്നും സ്ത്രീപീഡനക്കേസില്‍ അറസ്റ്റിലായ ഒരു പ്രമുഖതാരം ജയിലില്‍ നിന്നിറങ്ങുമ്പോള്‍ ലഡു വിതരണം ചെയ്തവരാണ് അവരെന്നും വൈശാഖന്‍ കുറ്റപ്പെടുത്തി. കസബ എന്ന ചിത്രവുമായി ബന്ധപ്പെട്ട് നടി പാര്‍വതിക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ അദ്ദേഹം ഉത്കണ്ഠ രേഖപ്പെടുത്തി. സ്വന്തം അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ എന്തെല്ലാം തരത്തിലുള്ള അധിക്ഷേപങ്ങളാണ് അവര്‍ നേരിട്ടുകൊണ്ടിരിക്കുന്നതെന്നും ഇക്കാര്യത്തില്‍ എല്ലാവരും പാര്‍വതിയോടൊപ്പം നില്‍ക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദൃശ്യമാധ്യമങ്ങളുടെ ആധിപത്യം മൂലമാണ് കേരളത്തില്‍ ...

Read More »

ജന്മ നക്ഷത്ര ഫലങ്ങൾ: പൂരം

ജ്യോതിഷ പ്രകാരം ജനിച്ച നക്ഷത്രങ്ങൾ പറയും നിങ്ങളുടെ സ്വഭാവ സവിശേഷതകളും ഗുണ ദോഷങ്ങളും. ഈ നാളുകാർ പൊതുവെ ഗൌരവഭാവക്കാരായിരിക്കും. പ്രശസ്തിയും പദവിയും നേടും. സൗന്ദര്യവും ശരീരപുഷ്ടിയും ഉണ്ടാകും. ബുദ്ധി സാമർത്ഥ്യവും സന്ദർഭാനുസരണം പ്രവർത്തിക്കാനുള്ള കഴിവും ഉള്ളവരായിരിക്കും. പെട്ടെന്ന് ക്ഷോഭിക്കുകയും അതുപോലെ തന്നെ ശാന്തരാകുകയും ചെയ്യും. എല്ലാത്തരക്കാരോടും ഇടപെടാൻ അസാധാരണമായ കഴിവുണ്ടാകും. അന്യരുടെ ഇഷ്ടമനുസരിച്ച് പ്രവർത്തിക്കാൻ അവർ മടി കാണിക്കും. ഇതുമൂലം ധാരാളം ശത്രുക്കള ഉണ്ടായെന്നു വരും. മാന്യമായി പെരുമാറാനും, സ്വന്തം നില ഭദ്രമാക്കാനും, തെറ്റു കുറ്റങ്ങൾ ആരോപിക്കപ്പെടാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കും. കഴിവതും ആരോടും കലഹിക്കാതിരിക്കാൻ ...

Read More »

ഇന്ത്യയുടെ അഭിമാന അന്തര്‍വാഹിനി ഐഎന്‍എസ് കല്‍വാരിയുടെ ദൃശ്യങ്ങള്‍ നാവികസേന പുറത്തുവിട്ടു.

ന്യൂഡല്‍ഹി: ഇന്ത്യയുടെ അഭിമാന അന്തര്‍വാഹിനി ഐഎന്‍എസ് കല്‍വാരിയുടെ ദൃശ്യങ്ങള്‍ നാവികസേന പുറത്തുവിട്ടു. ഡിസംബര്‍ ആദ്യമാണ് അന്തര്‍വാഹിനി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചത്. ഇന്ത്യയുടെ ഏറ്റവും പ്രഹരശേഷിയുള്ള അന്തര്‍വാഹിനിയാണ് ഐഎന്‍എസ് കല്‍വാരി. കടലിന്റെ അടിയില്‍ ശത്രുക്കള്‍ക്ക് വളരെ എളുപ്പം കണ്ടുപിടിക്കാന്‍ സാധിക്കാതെ ആക്രമണം നടത്താന്‍ ശേഷിയുള്ള അന്തര്‍വാഹിനിയാണ് ഐഎന്‍എസ് കല്‍വാരി. ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനിയാണിത്. ഡീസല്‍ ഇലക്ട്രിക് എഞ്ചിന്‍ കരുത്തുപകരുന്ന ഐഎന്‍എസ് കല്‍വാരി മുംബൈയിലെ മസഗോണ്‍ ഡോക്കിലാണ് നിര്‍മ്മിച്ചത്. ഫ്രഞ്ച് നേവല്‍ ഡിഫന്‍സ് ആന്‍ഡ് എനര്‍ജി കമ്പനി ഡിസിഎന്‍എസ് ആണ് ...

Read More »

മുഖ്യമന്ത്രിക്കെതിരെ വധഭീക്ഷണി; രണ്ടുപേര്‍ അറസ്റ്റില്‍

മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണിസന്ദേശമയച്ച രണ്ടുപേര്‍ തൃശൂരില്‍ കസ്റ്റഡിയില്‍. കൊലക്കേസ് പ്രതി ഉള്‍പ്പെടെ രണ്ടു പാലക്കാട് സ്വദേശികളാണ് പിടിയിലായത്. അയല്‍വാസിയോടുള്ള പക തീര്‍ക്കാനായി ഫോണ്‍ മോഷ്ടിച്ച് ഭീഷണി സന്ദേശമയയ്ക്കുകയായിരുന്നു എന്നാണ് വിവരം.കോട്ടയം കുന്നംകുളം സ്വദേശിയായ യുവാവിന്റെ മൊബൈലിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. സന്ദേശവുമായി യുവാവ് തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു. ഒറ്റപ്പാലം സ്വദേശിനിയുടെ പേരില്‍ എടുത്ത നമ്പറില്‍ നിന്നാണ് സന്ദേശമെത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു.

Read More »

ആധാര്‍ കാര്‍ഡ് കാണിക്കാത്തതിനാല്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ജവാന്‍റെ ഭാര്യ മരിച്ചു

ആധാര്‍ കാര്‍ഡ് കാണിക്കാത്തതിനാല്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട സ്ത്രീ മരിച്ചു. ഹരിയാനയിലെ സോനപത്തിലാണ് സംഭവം. കാര്‍ഗിലില്‍ വീരമൃത്യു വരിച്ച ജവാന്റെ ഭാര്യയാണ് മരിച്ച സ്ത്രീ.ആധാര്‍ കാര്‍ഡ് കാണിക്കാത്തതിനെ തുടര്‍ന്ന് ചികിത്സ നിഷേധിച്ചു എന്ന ആരോപണവുമായി മകന്‍ പവന്‍ കുമാറാണ് രംഗത്തു വന്നത്. ‘ഗുരുതരാവസ്ഥയിലാണ് അമ്മയെയും കൊണ്ട് ആശുപത്രിയിലെത്തിയത്. ആശുപത്രി അധികൃതര്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു. എന്നാല്‍ കൈവശം ആധാര്‍ കാര്‍ഡ് ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഫോണില്‍ സൂക്ഷിച്ചിരുന്ന ആധാറിന്റെ പകര്‍പ്പ് കാണിച്ചു. ചികിത്സ ആരംഭിച്ചോളൂ ഒരു മണിക്കൂറിനുള്ളില്‍ ആധാര്‍ കൊണ്ടുവരാമെന്ന് പറഞ്ഞെങ്കിലും ...

Read More »