Home » 2017 » November

Monthly Archives: November 2017

നടനും മിമിക്രി കലാകാരനുമായ അബി അന്തരിച്ചു

കൊച്ചി: നടനും മിമിക്രി കലാകാരനുമായ അബി (52) അന്തരിച്ചു. കൊച്ചി അമൃത ആശുപത്രിയില്‍ വച്ചായിരുന്നു മരണം. രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് കുറയുന്നതുമായി ബന്ധപ്പെട്ട അസുഖത്തെ തുടര്‍ന്നു ദീര്‍ഘനാളായി ചികില്‍സയിലായിരുന്നു. പ്രമുഖ സിനിമ താരം ആയ ഷെയ്ന്‍ നിഗം മകനാണ്. മിമിക്രിയിലൂടെ ആയിരുന്നു അബിയുടെ രംഗ പ്രവേശനം. ഒരുകാലത്ത് കേരളത്തില്‍ തരംഗമായിരുന്നു അബി, നാദിര്‍ഷ, ദിലീപ് സംഘത്തിന്റെ ഓഡിയോ കാസറ്റുകള്‍. ദേ മാവേലി കൊമ്പത്ത് എന്ന ഓഡിയോ കാസറ്റ് സീരീസ് വന്‍ ഹിറ്റ് ആയിരുന്നു. മഴവില്‍ക്കൂടാരം, സൈന്യം, കിരീടമില്ലാത്ത രാജാക്കന്മാര്‍, മിമിക്‌സ് ആക്ഷന്‍ 500, അനിയത്തിപ്രാവ്, രസികന്‍ ...

Read More »

ആവിഷ്കാര സ്വാതന്ത്ര്യത്തിന്മേല്‍ കരിനിഴല്‍: മതനിന്ദ ആരോപിച്ച് ട്രോള്‍ റിപ്പബ്ലിക്ക് ഗ്രൂപ്പിനെതിരെ സൈബര്‍ സെല്‍ അന്വേഷണം

കൊച്ചി: മലയാളത്തിലെ പ്രമുഖ ട്രോള്‍ ഗ്രൂപ്പായ ട്രോള്‍ റിപ്പബ്ലിക്കില്‍ വന്ന ട്രോള്‍ ഫോട്ടോയ്‌ക്കെതിരേ സൈബര്‍ സെല്‍ അന്വേഷണം.  മൂന്ന് ലക്ഷത്തിലധികം അംഗങ്ങളുള്ള ട്രോള്‍ റിപ്പബ്ലിക്ക് കൂട്ടായ്മയ്‌ക്കെതിരേയാണ് സൈബര്‍ സെല്‍ അന്വേഷണം നടത്തുന്നതെന്ന് ഗ്രൂപ്പിന്റെ അഡ്മിന്‍സ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തു. ശബരിമല അയ്യപ്പന്റെ ദര്‍ശന സമയുമായി ബന്ധപ്പെട്ട് ഗ്രൂപ്പിലിട്ട ഫോട്ടോയക്ക് എതിരെയാണ്‌ അന്വേഷണമെന്ന് പോസ്റ്റില്‍ അഡ്മിന്‍ വ്യക്തമാക്കി. ഗ്രൂപ്പില്‍ ഷെയര്‍ ചെയ്ത പോസ്റ്റിന് രണ്ടായിരത്തിന് മുകളില്‍ ലൈക്കുകളും 30 ഓളം ഷെയറുകളുമുണ്ട്. ഈ പോസ്റ്റ് മതനിന്ദയാണെന്നാണ് സൈബര്‍ സെല്‍ ഗ്രൂപ്പ് അഡ്മിനുമാരെ അറിയിച്ചിരിക്കുന്നത്. അതേസമയം, സൈബര്‍ സെല്‍ അന്വേഷണം നടത്തുന്ന ...

Read More »

കർണ്ണിസേന നിശ്‌ചയിക്കും ആര് ഏത് പാട്ടിനു നൃത്തം ചെയ്യണം എന്ന്; പത്മാവതിയിലെ പാട്ടിന് ചുവട്‌ വെച്ച് മുലായത്തിന്‍റെ മരുമകൾക്ക്‌ എതിരെ കർണ്ണിസേനയുടെ പ്രതിഷേധം

ലഖ്‌നൗ: പത്മാവതി സിനിമയ്‌ക്കെതിരെ രാജ്യമെങ്ങും പ്രതിഷേധം കത്തിനില്‍ക്കുന്നതിനിടെ ഒരു നൃത്തത്തിന്റെ പേരില്‍ പൊല്ലാപ്പിലായിരിക്കുകയാണ് സമാജ് വാദി പാര്‍ട്ടി. പത്മാവതിയിലെ പാട്ടിനൊത്ത് പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിന്റെ മരുമകള്‍ നൃത്തം ചെയ്യുന്ന വീഡിയോ വൈറലായതോടെയാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്. മുലായം സിങ്ങിന്റെ ഇളയ മകന്‍ പ്രതീക് യാദവിന്റെ ഭാര്യ അപര്‍ണ യാദവ് തന്റെ സഹോദരന്റെ വിവാഹാഘോഷങ്ങള്‍ക്കിടെ പത്മാവതിയിലെ പാട്ടിനൊത്ത് നൃത്തം ചെയ്യുന്ന വീഡിയോ എഎന്‍ഐയാണ് പുറത്തുവിട്ടത്. ലഖ്‌നൗവിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നു വിവാഹാഘോഷം നടന്നത്. വീഡിയോ വൈറലായതോടെ പ്രതിഷേധവുമായി കര്‍ണിസേന രംഗത്തെത്തി. പത്മാവതി സിനിമയ്‌ക്കെതിരെ ...

Read More »

ഹര്‍ത്താലുകള്‍ക്കെതിരെ സുപ്രീംകോടതി; നഷ്ടപരിഹാരം ഈടാക്കാന്‍ എല്ലാ സംസ്ഥാനങ്ങളിലും കോടതി വേണം

ന്യൂഡല്‍ഹി: ഹര്‍ത്താല്‍ കാരണമുണ്ടാവുന്ന നാശനഷ്ടങ്ങള്‍ വിലയിരുത്തി നഷ്ടപരിഹാരം ഈടാക്കാന്‍ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും കോടതികള്‍ രൂപവത്കരിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. ബന്ധപ്പെട്ട ഹൈക്കോടതികളുമായി കൂടിയാലോചിച്ചശേഷം ഒന്നോ അതിലധികമോ ജില്ലാ ജഡ്ജിമാര്‍ക്ക് ഇതിന്റെ ചുമതല നല്‍കണമെന്ന് കോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചു. പൊതുമുതല്‍ നശിപ്പിക്കുന്നത് തടയല്‍ നിയമത്തിന് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന ഭേദഗതിയില്‍ ഇക്കാര്യങ്ങള്‍കൂടി ഉള്‍പ്പെടുത്തണമെന്നും ജസ്റ്റിസുമാരായ എ.കെ. ഗോയല്‍, യു.യു. ലളിത് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. ഹര്‍ത്താലുകള്‍ നടത്തി നാശനഷ്ടങ്ങളും ബുദ്ധിമുട്ടുകളുമുണ്ടായാല്‍ എന്തുചെയ്യുമെന്നും കോടതി ചോദിച്ചു. കേരളത്തില്‍ 2012ലുണ്ടായ പിഡിപി-എല്‍ഡിഎഫ് ഹര്‍ത്താലിനെത്തുടര്‍ന്ന് തനിക്ക് 12 മണിക്കൂറോളം വഴിയില്‍ കുടുങ്ങി എന്നുകാണിച്ച് അഭിഭാഷകനായ ...

Read More »

ആദ്യം വാർത്ത പിന്നെ വ്യാഖ്യാനം… അതാണ് ശരി…

“തീവ്രവാദം സുഡാപ്പികളുടേതായാലും സംഘികളുടേതായാലും ഇനി മറ്റാരുടേതെങ്കിലും ആയാലും രാജ്യത്തിന്‍റെ ഭരണഘടനയേയും ജനാധിപത്യ സംവിധാനത്തെയും നാനാത്വത്തിൽ ഏകത്വത്തെയും കളങ്കപ്പെടുത്തുന്ന ഒന്നിനോടും ഒരു മമതയുമില്ല…” ശ്രീവിദ്യ ശ്രീകുമാര്‍ മാധ്യമങ്ങൾ അടിസ്ഥാനപരമായും ആത്യന്തികമായും ഭരണഘടനയേയും ജനാധിപത്യത്തെയും പിൻതുടരണമെന്നാണ് എന്‍റെ പക്ഷം. ആദ്യം വാർത്ത പിന്നീട് വ്യാഖ്യാനം. അതാണ് ശരി.. ഇന്ന് രണ്ട് സംഭവങ്ങളാണ് ചൂടേറ്റിയത്.. ഒന്ന് കുറച്ച് നാളായി നമ്മെ ഏവരേയും ചൂഴ്ന്ന് നിന്ന ഹാദിയ കേസ്. രണ്ട് എസ് ദുർഗ എന്ന സിനിമ. എസ് ദു‌ർഗ എന്ന സിനിമയിലെ തായോളി, മൈരേ, കുണ്ണ എന്നീ വാക്കുകൾ സെൻസർ ...

Read More »

പോലീസിന്‍റെ കാര്യക്ഷമത എന്താണ് എന്ന് അറിയണമെങ്കിൽ യോഗിയുടെ യു.പിയെ കണ്ട് പഠിക്കണം !!!

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍വച്ച് തെറ്റ് ചെയ്തിട്ട് രക്ഷപെടാമെന്ന് കഴുതകള്‍ പോലും വിചാരിക്കേണ്ട എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നേടിയെടുത്ത നിയമപരിപാലന സംവിധാനത്തിന്റെ ‘കൃത്യത’ വിളിച്ചോതി എട്ട് കഴുതകള്‍ക്ക് ജയില്‍ശിക്ഷ. ഉത്തരപ്രദേശിലെ ജാലൗണ്‍ ജില്ലയില്‍ നിന്നാണ് ഈ അസാധാരണ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജയില്‍ പരിസരത്ത് നിന്ന ചെടികള്‍ തിന്ന് നശിപ്പിച്ചുവെന്നതാണ് കഴുതകള്‍ ചെയ്ത ഗുരുതരമായ കുറ്റം. ജയില്‍ അധികൃതര്‍ക്ക് നാശനഷ്ടവും കഴുതകളുണ്ടാക്കി. ഇതോടെ കഴുതകളെ വിചാരണകൂടാതെ ജയിലിലടയ്ക്കുകയായിരുന്നു. കൗതുകം അതല്ല, പ്രദേശത്തെ രാഷ്ട്രീയ നേതാവ് ജാമ്യം നിന്നതിനു ശേഷമാണ് കഴുതകളെ ...

Read More »

തനിക്ക് സ്വാതന്ത്ര്യം വേണമെന്ന് ഹാദിയ; ആദ്യം പഠിക്കട്ടേ എന്ന് സുപ്രീംകോടതി; കോളജ് ഡീനിനെ രക്ഷകർത്താവാക്കി

ന്യൂഡൽഹി: ഹോമിയോ പഠനം പൂർത്തിയാക്കാൻ ഹാദിയയുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു. സേലത്തെ ബി.എച്ച്.എം.എസ് കോളജിൽ വീണ്ടും പഠനം പുനരാരംഭിക്കാൻ അനുമതി നൽകിയ കോടതി, ഇക്കാലയളവിൽ കോളജ് ഡീനിനെ രക്ഷകർത്താവായി പുനർനിശ്ചയിച്ചു. ജനുവരി മൂന്നാം വാരം കേസ് വീണ്ടും പരിഗണിക്കും. ഡല്‍ഹിയില്‍ നിന്ന് കോളെജിലേക്ക് കൊണ്ടുപോകാം. അതുവരെ കേരളാ ഹൗസില്‍ താമസിക്കണം. സേലത്തേക്ക് എത്തിക്കേണ്ട ചെലവ് കേരള സര്‍ക്കാര്‍ വഹിക്കണമെന്നും കോടതി പറഞ്ഞു. സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ചിന് മുമ്പാകെ മുൻ നിലപാട് ആവർത്തിക്കുകയാണ് ഹാദിയ ചെയ്തത്. ഭർത്താവ് ശഫിൻ ജഹാനെ കാണണമെന്നും തനിക്ക് സ്വാതന്ത്ര്യം വേണമെന്ന് ഹാദിയ ...

Read More »

ആപ്പിളിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്ത് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: അമേരിക്കൻ കമ്പനിയായ ആപ്പിളിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്ത് കേന്ദ്രസർക്കാർ. കൃത്യമായ പദ്ധതിയുമായി എത്തിയാൻ ആപ്പിളിന് ഇന്ത്യയിൽ പ്ലാന്‍റ് തുടങ്ങാൻ സഹായം നൽകുമെന്ന് കേന്ദ്ര വാണിജ്യമന്ത്രി സുരേഷ് പ്രഭു പറഞ്ഞു. നിര്‍മാണശാല സ്ഥാപിക്കാന്‍ സംബന്ധിച്ച അപേക്ഷ ആപ്പിള്‍ നല്‍കിയാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിശദാംശങ്ങളടങ്ങുന്ന കൃത്യമായൊരു പദ്ധതിയുമായെത്തിയാല്‍ ആപ്പിളിന് എല്ലാ സഹായവും നല്‍കാമെന്ന് അദ്ദേഹം പറ‍ഞ്ഞു. ലോകത്തെ പ്രമുഖ ബ്രാന്‍ഡ് ഇന്ത്യയിലേക്ക് വരുന്നത് സന്തോഷമാണെന്നും പ്ലാന്‍ സമര്‍പ്പിച്ചാല്‍ പ്ലാന്റ് തുടങ്ങുന്നതിന് തടസ്സങ്ങളുണ്ടെങ്കില്‍ അത് നീക്കാന്‍ ഇടപെടാമെന്നും വാണിജ്യ മന്ത്രി പറഞ്ഞു. നേരത്തെ ഇന്ത്യയില്‍ നിര്‍മാണശാല ...

Read More »

വാക്കുകൾ കൊടുക്കാൻ ആർക്കും പറ്റും എന്നാൽ അത് നിറവേറ്റാൻ ആണുങ്ങൾക്കേ പറ്റു; ചാനല്‍ പരിപാടിയില്‍ പരിചയപ്പെട്ട കുട്ടിക്ക് പാടാന്‍ അവസരം നല്‍കിയ ജയസൂര്യക്ക് സോഷ്യല്‍ മീഡിയുടെ അഭിനന്ദനം

“വാക്കുകൾ കൊടുക്കാൻ ആർക്കും പറ്റും എന്നാൽ അത് നിറവേറ്റാൻ ആണുങ്ങൾക്കേ പറ്റു…. ജയേട്ടൻ നിങ്ങളെ കണ്ടു പടിക്കാൻ പറ നമ്മുടെ രാഷ്ട്രിയ ഏമാന്മാരോട്….“ ഈ പറയുന്നത് വെറുതെയല്ല, കാരണം കോമഡി ഉത്സവം എന്ന ചാനല്‍ പരിപാടിയില്‍ പരിചയപ്പെട്ട ഗോകുല്‍ രാജ് എന്ന കൊച്ചുമിടുക്കന് തന്‍റെ സിനിമയില്‍ പാടാന്‍ അവസരമൊരുക്കിയിരിക്കുകയാണ് നടന്‍ ജയസൂര്യ. കാഴ്ച്ചയില്ലാത്ത കുട്ടിയുടെ കഴിവ് കണ്ട് വേദിയില്‍ വെച്ച് തന്നെ അവസരം നല്‍കാമെന്ന് താരം പ്രഖ്യാപിച്ചിരുന്നു. നവാഗതനായ സാംജി ആന്റണി സംവിധാനം ചെയ്യുന്ന ഗബ്രി എന്ന ചിത്രത്തിലാണ് ഗോകുല്‍ രാജിന് പാടാന്‍ അവസരം നല്‍കിയിരിക്കുന്നത്. ...

Read More »

മലയാള സിനിമയെ താറടിക്കാന്‍ ശ്രമിച്ചു; നടി പാര്‍വതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നാന

മലയാള സിനിമയെ താറടിക്കാന്‍ ശ്രമിച്ച മലയാള നടി പാര്‍വതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിനിമാ വാരികയായ നാന. ഈ ലക്കം വാരികയിലൂടെയാണ് നടിക്കെതിരെ വിമര്‍ശനവുമായി നാന രംഗത്തെത്തിയത്. നാന പറയുന്നത് ഇങ്ങനെ: സിനിമയില്‍ നിന്നും തനിക്ക് ലൈംഗികാതിക്രമം നേരിടേണ്ടി വന്നിട്ടുണ്ടെന്നുള്ള നടി പാര്‍വ്വതിയുടെ വെളിപ്പെടുത്തല്‍ കേരളീയസമൂഹം പൊതുവേയും ഞെട്ടലോടെയാണ് കേട്ടത്. സിനിമാപ്രവര്‍ത്തകര്‍ക്കിടയില്‍ അത് വലിയ പ്രതിഫലനങ്ങളൊന്നും സൃഷ്ടിച്ചില്ലായെങ്കിലും. ഇങ്ങനെ കാര്യങ്ങള്‍ തുറന്നുപറയാന്‍ പാര്‍വ്വതിയെ പ്രേരിപ്പിച്ച പശ്ചാത്തലവും പ്രശസ്തമായിരുന്നു എന്നു പറയാതെ വയ്യ. അടുത്തിടെ നമ്മുടെ ഒരു നടി പീഡിപ്പിക്കപ്പെട്ട സാഹചര്യത്തിലും ആ നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഒരു ...

Read More »