26 April 2024

Web Desk

ബാലറ്റ് പേപ്പറിലൂടെ വോട്ട് ചെയ്യണം; ഹരിദ്വാറിൽ പ്രായമായ വോട്ടർ ഇവിഎം നിലത്ത് എറിഞ്ഞു

ജ്വാലപൂർ ഇൻ്റർ കോളേജ് പോളിംഗ് സ്റ്റേഷനിലെ 126-ാം നമ്പർ ബൂത്തിൽ നടന്ന സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്നാണ് രൺധീറിനെ (70) കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് പറഞ്ഞു.

വിന്റജ് മോഡൽ റെഡിയാകുന്നു; ബോറിങ് ഫോണുമായി ഹൈനക്കനുമ

ആപ്ലിക്കേഷനുകളില്ലാത്ത ഫ്ലിപ് ഫോണാണ് 'ബോറിങ് ഫോണ്‍'. ഹൈനക്കന്റെ വെബ്‌സൈറ്റില്‍ ഫോണ്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാണ്. ഇത്തരത്തിലുള്ള 5,000 ഫോണുകള്‍ മാത്രമായിരിക്കും കമ്പനി നിർമിക്കുക

ലോക ക്ലാസ്സിക്‌ ഇനി സീരീസ്; ഏകാന്തതയുടെ നൂറ് വർഷങ്ങൾ നെറ്റ്ഫ്ളിക്സിൽ

മാതാപിതാക്കളുടെ ഇഷ്ടത്തിന് വിരുദ്ധമായി വിവാഹം കഴിക്കുകയും ഒരു പുതിയ വീട് തേടി ഗ്രാമം വിടുകയും ചെയ്യുന്ന കസിൻമാരായ ജോസ് ആർക്കാഡിയോ ബ്യൂണ്ടിയ, ഉർസുല ഇഗ്വാരൻ എന്നിവരെക്കുറിച്ചാണ് നോവൽ.

യുവാക്കൾക്ക് സ്വാഗതം!; എക്സ് എഐയിലേക്ക് ക്ഷണിച്ച് മസ്ക്

അടുത്തിടെ ഗ്രോക്ക് എന്ന പേരില്‍ ഒരു എഐ ചാറ്റ് ബോട്ട് എക്‌സ് എഐ അവതരിപ്പിച്ചിരുന്നു. ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടിയെ വെല്ലുവിളിച്ചുകൊണ്ടാണ് മസ്‌ക് 2023 ല്‍ എക്‌സ്എഐക്ക് തുടക്കമിട്ടത്.

ഇസ്രായേലുമായി സഹകരിച്ചതിനെതിരെ പ്രതിഷേധം; ഗൂഗിൾ ജീവനക്കാരെ യുഎസിൽ അറസ്റ്റ് ചെയ്തു

ഗൂഗിളിന് പുറമെ ആമസോണിനും ഇസ്രയേൽ സർക്കാർ കരാർ നൽകിയിരുന്നു. ഇതിനെതിരെ ആമസോണിലും ജീവനക്കാർ പ്രതിഷേധിച്ചതായി റിപ്പോർട്ടുകളുണ്ട്.

പോണ്‍ഗ്രസ് പരാമര്‍ശം; ദേശാഭിമാനിക്കെതിരെ പരാതി നൽകി കെപിസിസി

ഏപ്രില്‍ 18നു പുറത്തിറങ്ങിയ ദേശാഭിമാനി പത്രത്തിലാണ് കോൺഗ്രസിനെതിരെ 'പോണ്‍ഗ്രസ്' എന്ന പരാമര്‍ശം നടത്തിയത്.

മാധ്യമങ്ങളിൽ റഷ്യൻ ഭാഷ ഉപയോഗിക്കാൻ വിലക്ക്; മൂന്ന് മാസത്തിനുള്ളിൽ പൂർണ്ണമായി പ്രാബല്യത്തിൽ വരും

സ്വാതന്ത്ര്യം നേടിയതിനുശേഷം, ഉക്രെയ്ൻ ഒരു ദ്വിഭാഷാ രാഷ്ട്രമാണ്, മിക്ക പൗരന്മാർക്കും റഷ്യൻ, ഉക്രേനിയൻ ഭാഷകൾ സംസാരിക്കാനോ മനസ്സിലാക്കാനോ കഴിയും.

ഇന്ത്യയിൽ വിൽക്കുന്ന ബേബി ഫുഡിൽ നെസ്‌ലെ പഞ്ചസാര ചേർക്കുന്നു; എന്നാൽ യൂറോപ്പിൽ ഇല്ല: പഠനം

അമിതവണ്ണവും വിട്ടുമാറാത്ത രോഗങ്ങളും തടയാൻ ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര മാർഗനിർദേശങ്ങളുടെ ലംഘനമാണ് പല രാജ്യങ്ങളിലും നെസ്‌ലെ പാലിലും ധാന്യ ഉൽപന്നങ്ങളിലും പഞ്ചസാര ചേർക്കുന്നതെന്ന് റിപ്പോർട്ട് പറയുന്നു.

മുൻ സൈനികരെ റഷ്യൻ സൈന്യത്തിലേക്ക് അയച്ചു ; ശ്രീലങ്കയിൽ വിരമിച്ച മേജർ അറസ്റ്റിൽ

3,000 യുഎസ് ഡോളർ പ്രതിമാസ വേതനത്തിന് മുൻ ലങ്കൻ സൈനികരെ ഉക്രെയ്ൻ-റഷ്യ യുദ്ധത്തിൽ സേവിക്കാൻ പ്രലോഭിപ്പിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ദൂരദര്‍ശന്റെ ലോഗോ ഇനി കാവിനിറത്തിൽ

നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മൈക്രോസോഫ്റ്റ് സ്ഥാപകൻ ബില്‍ ഗേറ്റ്സും തമ്മിലുള്ള അഭിമുഖം സംപ്രേഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ടും ദൂരദര്‍ശൻ വിവാദത്തിലായിരുന്നു.

യുഎഇ എങ്ങനെയാണ് കൃത്രിമ മഴ സൃഷ്ടിക്കുന്നത്

അതേസമയം യുണൈറ്റഡ് അറബ് എമിറേറ്റുകളിൽ (യുഎഇ) വാർഷിക മഴ ശരാശരി 200 മില്ലിമീറ്ററിൽ താഴെയാണ്. വേനൽക്കാലത്ത് താപനില 50 ഡിഗ്രി സെൽഷ്യസ് വരെ ഉയരുന്നതിനാൽ, യു.എ.ഇ.യുടെ ജലസ്രോതസ്സുകൾ കടുത്ത സമ്മർദ്ദത്തിലാണ്.

ആധുനിക ബ്രിട്ടൻ്റെ “ആദ്യത്തെ പുകവലി രഹിത തലമുറ” സൃഷ്ടിക്കാൻ വഴിയൊരുങ്ങുന്നു

1970-കൾ മുതൽ യുകെയിൽ പുകവലിക്കുന്നവരുടെ എണ്ണം മൂന്നിൽ രണ്ട് കുറഞ്ഞു, എന്നാൽ രാജ്യത്ത് 6.4 ദശലക്ഷം ആളുകൾ - അല്ലെങ്കിൽ ജനസംഖ്യയുടെ ഏകദേശം 13% - ഇപ്പോഴും പുകവലിക്കുന്നു