Home » Author Archives: Nalamidam

Author Archives: Nalamidam

മരണവീടിനു സമീപത്തു ബ്ലോക്ക്‌ മണ്ഡലം കമ്മറ്റി യുടെ പൊതുപരിപാടി; മരണപ്പെട്ടത് ബ്ലോക്ക്‌ കോൺഗ്രസ്‌ സെക്രട്ടറി രാരിച്ചൻ, മാറ്റിവെക്കാൻ തയ്യാറാകാതെ ചില നേതാക്കൾ

ആലപ്പുഴ : മരിച്ചത് തൻറെ സഹപ്രവർത്തകൻ ആണെങ്കിലും പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകുമെന്ന് കാർക്കശ്യം കാണിച്ചത് നെറികേട് എന്ന് കോൺഗ്രസിലെ മുതിർന്ന നേതാക്കൾ. ബ്ലോക്ക് മണ്ഡലം സെക്രട്ടറി ലാലിച്ചൻ മരണപ്പെട്ട് കിടക്കുമ്പോൾ 25 മീറ്റർ മാത്രം അകലെ കോൺഗ്രസിന് പൊതു പരിപാടി നടത്തിയത് ഒരിക്കലും വച്ചുപൊറുപ്പിക്കാൻ സാധിക്കുന്നതല്ല. പലരുടെയും അഭിപ്രായങ്ങളെ മാനിക്കാതെ ചില നേതാക്കളുടെ പിടിവാശി ആയിരുന്നു ഇത്തരത്തിലുള്ള മീറ്റിംഗ് നടത്തുവാൻ തീരുമാനമായത്. മരിച്ചുകിടക്കുന്നത് തങ്ങളുടെ സഹപ്രവർത്തകൻ എന്നുള്ള ഒരു വൈകാരിക പിന്തുണപോലും മണ്ഡലം സെക്രട്ടറിയായ രാരിച്ചനു ലഭിച്ചില്ല എന്നുതന്നെ പറയാം ഒരു അഖിലേന്ത്യാ നേതാവ് വന്ന് ...

Read More »

പ്രശസ്തിക്കുവേണ്ടി കല്യാണം കഴിക്കൽ; നിർബന്ധിത മതപരിവർത്തനം മുതൽ വ്യാജ രേഖ ചമക്കൽ വരെ; ബിഗ് ബോസ് മത്സരാർത്ഥി ബഷീർ ബഷിയുടെ യഥാർത്ഥ മുഖം ഇങ്ങനെ

സ്നേഹത്തിൻറെ പ്രതീകമായി മോഹൻലാൽ ബിഗ്ബോസ് ഷോയിലൂടെ മലയാളികൾക്ക് മുമ്പിൽ അവതരിപ്പിച്ച ബഷീർ ബഷിയുടെ സ്വഭാവദൂഷ്യത്തിന്റെ കൂടുതൽ തെളിവുകൾ പുറത്ത്. മൂന്ന് വിവാഹം കഴിച്ച ബഷീർ താൻ രണ്ട് വിവാഹം കഴിച്ചുവെന്നാണ് ഷോയുടെ തുടക്കത്തിൽ പറഞ്ഞത്. സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നതിന്റെ പേരിൽ നിരവധി കേസുകൾ ബഷീറിൻറെ പേരിലുണ്ട്. മതപരിവർത്തനം അമുസ്ലിം യുവതികളെ പ്രേമിച്ച് വിവാഹം ചെയ്ത് നിർബന്ധിത മത പരിവർത്തനത്തിന് വിധേയമാക്കുകയാണ് ബഷീർ. തൻറെ ആദ്യ ഭാര്യയായ ക്രിസ്ത്യൻ യുവതിയെ മുസ്ലീം മതത്തിലേക്ക് മാറ്റിയാണ് ബഷീർ വിവാഹം ചെയ്തത്. രണ്ടാം ഭാര്യയായ ഹിന്ദു യുവതിക്ക് മതപരിവർത്തനം ...

Read More »

സ്ത്രീ സുരക്ഷയില്ലാത്ത രാജ്യങ്ങളിൽ ഇന്ത്യ ഒന്നാമത്; പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ട്വീറ്റ് വൈറലാവുന്നു

2013 ൽ സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ട്വീറ്റ് വൈറലാവുന്നു. സ്ത്രീ സുരക്ഷയില്ലാത്ത രാജ്യങ്ങളിൽ ഇന്ത്യ നാലാമതാണെന്നും നാട് എന്നാണ് നന്നാവുക എന്നും ചോദിച്ചു കൊണ്ടുള്ള ട്വീറ്റാണ് വൈറലാവുന്നത്. 2013 ഒക്ടോബർ 2 നാണ് മോദി ട്വീറ്റ് ചെയ്തിരിക്കുന്നത്. അന്ന് ഇന്ത്യയിൽ യുപിഎ ഭരണമായിരുന്നു. ഭരണത്തെ വിമർശിച്ചായിരുന്നു മോദിയുടെ ട്വീറ്റ്. ‘സ്ത്രീ സുരക്ഷയില്ലാത്ത രാജ്യങ്ങളിൽ ഇന്ത്യ നാലാമതാണ്. എന്നാണ് അവൾക്ക് സുരക്ഷിതത്വവും പോസിറ്റിവിറ്റിയും ലഭിക്കുക’- ഇങ്ങനെയായിരുന്നു മോദി ട്വീറ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പുറത്തു വന്ന തോംസൺ-റോയിട്ടേഴ്‌സ് പഠന റിപ്പോർട്ട് പ്രകാരം ...

Read More »

അമിത് ഷായ്ക്ക് മുന്നിൽ മുട്ടിലിഴഞ്ഞ് മാധ്യമങ്ങൾ; ട്വീറ്റ് ഡിലീറ്റ് ചെയ്ത് ടൈംസ് നൗ, വാർത്താ പേജുതന്നെ ഡിലീറ്റ് ചെയ്ത് ന്യൂസ്18

ഇന്ത്യയിൽ മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും നിരന്തരം വേട്ടയാടപ്പെടുകയാണ്. സ്വതന്ത്രമായ നിലപാടെടുക്കാതെ സംഘപരിവാർ പാളയത്തിലേക്ക് പോകേണ്ടിവരുന്നു മാധ്യമങ്ങൾക്ക് അതിജീവിക്കാൻ. അല്ലാത്ത പക്ഷം ഭരണപരവും കായികവുമായി ആക്രമിക്കപ്പെടുന്നു. ഫലമോ, ദേശീയ മാധ്യമങ്ങളുൾപ്പെടെ മോദി സ്തുതി പാടി ബിജെപിക്കൊപ്പം അണിനിരക്കുന്നു. കഴിഞ്ഞ ദിവസമാണ്, നോട്ടു നിരോധനത്തിനു ശേഷം 500, 1000 നോട്ടുകളുടെ നിക്ഷേപം ഏറ്റവും കൂടുതൽ വന്നതു ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ഡയറക്ടറായ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കിലെന്നുള്ള വിവരാവകാശരേഖ പുറത്തുവന്നത്. വിവരാവകാശ അപേക്ഷയിന്മേൽ നബാർഡ് ചീഫ് ജനറൽ മാനേജർ എസ്.ശരണവേൽ നൽകിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്. ...

Read More »

ഒമാൻ ഹ്രസ്വകാല ടൂറിസ്റ്റ്​ വിസ പുനസ്ഥാപിച്ചു

ടൂറിസം മേഖലക്ക് ഉണർവ് പകരുക ലക്ഷ്യമിട്ട് ഒമാൻ ഹ്രസ്വകാല ടൂറിസ്റ്റ് വിസ പുനസ്ഥാപിച്ചു. പത്ത് ദിവസത്തെ താമസാനുമതിയുള്ള വിസയാണ് പുനസ്ഥാപിച്ചത്. അഞ്ച് റിയാലാണ് വിസ നിരക്ക്. കഴിഞ്ഞ ദിവസമാണ് പൊലീസ് ആന്റ് കസ്റ്റംസ് ഇൻസ്പെക്ടർ ജനറൽ ഹസൻ മുൻ മുഹ്സിൻ അൽ ഷുറൈഖിയുടെ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തുവന്നത്. വിനോദ സഞ്ചാര ആവശ്യാർഥം വരുന്നവർക്ക് അഞ്ച്റിയാൽ ഫീസിൽ പത്ത് ദിവസത്തെ വിസ അനുവദിക്കാവുന്നതാണെന്ന് വിദേശികളുടെ താമസ നിയമത്തിൽ ഭേദഗതി വരുത്തിയുള്ള 129/2018ാം നമ്പർ ഉത്തരവ് പറയുന്നു. ഈ വിസ നീട്ടി നൽകാവുന്നതാണെന്നും ആർ.ഒ.പി അറിയിച്ചു. ഇതടക്കം രണ്ട് പുതിയ വിസാ ...

Read More »

മാതൃകയാക്കാം ഈ യുവാവിനെ; സ്ത്രീധനമായി ആവശ്യപ്പെട്ട് ഫലവൃക്ഷത്തൈകള്‍

ഭുവനേശ്വര്‍: സ്ത്രീധനമായി ഫലവൃക്ഷത്തൈകള്‍ ആവശ്യപ്പെട്ട് ഒഡീഷയിലെ യുവാവ് മാതൃകയായി. ഒഡിഷയിലെ കേന്ദ്രപാരാ ഗ്രാമത്തിലാണ് സംഭവം. അധ്യാപകനായ സരോജിന്‍റെ വിവാഹം ഉറപ്പിച്ചപ്പോള്‍ വധുവിന്‍റെ വീട്ടുകാരോട് സരോജ് സ്ത്രീധനമായി ആവശ്യപ്പെട്ടത് 1001 വൃക്ഷത്തൈകള്‍. സ്ത്രീധനസമ്പ്രദായത്തോട് തനിക്കെതിര്‍പ്പാണെന്നും, കുട്ടിക്കാലം മുതല്‍ക്കേ താനൊരു പ്രകൃതി സ്‌നേഹിയായിരുന്നുവെന്നും അതുകൊണ്ടാണ് വിവാഹം ഉറപ്പിച്ചപ്പോള്‍ തന്നെ വധുവിന് സമ്മാനമായി 1001 വൃക്ഷത്തൈകള്‍ നല്‍കിയാല്‍ മതിയെന്ന് അവളുടെ ബന്ധുക്കളോട് താന്‍ ആവശ്യപ്പെട്ടതെന്നും സരോജ് പറഞ്ഞു. ഈ ആഗ്രഹത്തിന് വധുവിന്‍റെകൂടി സമ്മതമായപ്പോള്‍ സരോജിന് വളരെ സന്തോഷമായി. സരോജിന്‍റെ വധു രശ്മി രേഖയും അധ്യാപികയാണ്. 22 ന് ഇവരുടെ ...

Read More »

‘ഞാൻ മേരിക്കുട്ടി നമ്മിലുണർത്തുന്ന ചിന്തകൾ’

മേരിക്കുട്ടി.. യഥാർത്ഥത്തിൽ ഒരു പുതിയ ലോകമാണ് പ്രേക്ഷകർക്ക് മുന്നിലേക്ക് തുറക്കുന്നത്.. അതിശയിപ്പിക്കുന്ന വസ്തുത നമുക്ക് കുറയൊക്കെ പരിചിതമായ മേരിക്കുട്ടി മാരുടെ ലോകം നാം ഇത്രനാളും നോക്കിക്കണ്ടതു പോലെയല്ല.. അഥവാ… മുൻ നോട്ടങ്ങളെ.. കുറ്റബോധത്തോടെയല്ലാതെ നോക്കിക്കാണാനുമാവില്ല.. എന്ന നിലയിലേക്കെത്തിക്കുന്നുമുണ്ട്.. ഇത്രയും..കാലിക പ്രസക്തമായ.. ഒരു വിഷയം ഇത്രയും യാഥാർത്ഥ്യബോധത്തോടെ അവതരിക്കപ്പെട്ടു.. എന്നത് തന്നെയാണീ ചിത്രത്തിന്റെ വിജയം… ചിത്രത്തിൽ പരാമർശിക്കുന്നതു പോലെ.. ഒരു പ്രത്യേക ജനിതക വിഭാഗത്തെ മ്ലേച്ഛമായി.. ഒമ്പതുകളും മറ്റുമായി പാർശ്വവത്ക്കരിക്കപ്പെടുത്തുന്ന പൊതുസമൂഹത്തിന്റെ … നെഞ്ചിൽ ഒരു വലിയ വിങ്ങലായിത്തന്നെ ചിത്രം…തുടക്കം മുതൽ നിലകൊള്ളുന്നുണ്ട്. സിനിമ… മുന്നേറുന്നതനുസരിച്ച്.. ...

Read More »

‘മലയാളികള്‍ ഇറച്ചി കഴിക്കരുത്…മീന്‍ കഴിച്ചാല്‍ മതി’; വിവാദ നിര്‍ദ്ദേശവുമായി വി.എച്ച്.പി

ന്യൂദല്‍ഹി: കേരളത്തില്‍ ജനങ്ങള്‍ ഇറച്ചി കഴിക്കരുതെന്നും മത്സ്യം കഴിക്കണമെന്നുമുള്ള നിര്‍ദ്ദേശവുമായി വി.എച്ച്.പി അന്താരാഷ്ട്ര പ്രസിഡണ്ട് അലോക് കുമാര്‍. ‘കേരളം ഒരു തീരദേശ സംസ്ഥാനമാണ്. അവിടെ ധാരാളം മത്സ്യബന്ധനം നടക്കുന്നുണ്ട്. മലയാളികള്‍ ഇറച്ചി കഴിക്കുന്നതിനു പകരം മത്സ്യം കഴിക്കണം.’ മറ്റുള്ളവരുടെ വികാരങ്ങള്‍ മാനിക്കാന്‍ തയ്യാറാകണമെന്നും അലോക് കുമാര്‍ കൂട്ടിച്ചേര്‍ത്തു. ദല്‍ഹിയില്‍ രണ്ട് ദിവസമായി നടന്ന വി.എച്ച്.പി ഗവേണിംഗ് ബോഡി യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും പ്രത്യേകമായി പശുമന്ത്രാലയം രൂപീകരിക്കണമെന്നും അലോക് കുമാര്‍ പറഞ്ഞു. ലോകത്തെമ്പാടുമുള്ള ഹിന്ദുക്കള്‍ വിശുദ്ധമായി കാണുന്ന മൃഗമാണ് പശു. രാജ്യത്തെ ...

Read More »

മോദി ഭരണത്തില്‍ തൊഴിലവസരങ്ങള്‍ കുത്തനെ കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: 25 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ മോദി സര്‍ക്കാര്‍ അധികാരത്തില്‍ നാല് വര്‍ഷം പിന്നിടുമ്പോള്‍ രാജ്യത്ത് തൊഴിലില്ലായ്മാ നിരക്ക് കുത്തനെ കൂടിയെന്ന് കണക്കുകള്‍ പറയുന്നു. ഇതോടൊപ്പം നോട്ട് നിരോധനവും ജി.എസ്.ടിയും കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയും രാജ്യത്തിന്റെ സാമ്പത്തിക മേഖലക്ക് കനത്ത തിരിച്ചടിയായെന്നാണ് കണക്കുകള്‍ പറയുന്നത്. ഇന്ത്യയുടെ ജനസംഖ്യ 2011ലെ സെന്‍സസ് പ്രകാരം 121 കോടിയാണ്. ഇതില്‍ 15 മുതല്‍ 59 വരെയുള്ള തൊഴിലെടുക്കാന്‍ പ്രാപ്തരായവര്‍ 86 കോടിയാണ്. ഈ പ്രായത്തില്‍ പെട്ടവരില്‍ 52.88 ശതമാനം മാത്രമാണ് തൊഴില്‍ ചെയ്ത് വരുമാനം ...

Read More »

മു​തി​ർ​ന്ന നേ​താ​വ് പീ​ഡി​പ്പി​ക്കു​ന്ന​താ​യി നി​യ​മ​സ​ഭ​യി​ൽ ബി​ജെ​പി വ​നിതാ എം​എ​ൽ​എ

ഭോ​പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ‌ പാ​ർ​ട്ടി​യി​ലെ മു​തി​ർ​ന്ന നേ​താ​വ് പീ​ഡി​പ്പി​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ച് നി​യ​സ​മ​സ​ഭ​യി​ൽ നി​ല​വി​ട്ട് ക​ര​ഞ്ഞ് ബി​ജെ​പി വ​നിതാ എം​എ​ൽ​എ. രേ​വാ ജി​ല്ല​യി​ലെ സി​മ​രി​യ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു​ള്ള എം​എ​ൽ​എ നീ​ലം അ​ഭ​യ് മി​ശ്ര​യാ​ണ് നി​യ​മ​സ​ഭ​യി​ൽ ത​ന്‍റെ ത​ന്നെ പാ​ർ​ട്ടി നേ​താ​വി​നെ​തി​രെ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. സ​ഭ​യി​ൽ ശൂ​ന്യ​വേ​ള​യി​ലാ​യി​രു​ന്നു നീ​ലം പ​രാ​തി​യു​ടെ കെ​ട്ട​ഴി​ച്ച​ത്. രേ​വാ ജി​ല്ലാ പോ​ലീ​സ് ത​നി​ക്കെ​തി​രെ വ്യാ​ജ കേ​സ് എ​ടു​ത്തി​രി​ക്കു​ക​യാ​ണ്. മു​തി​ർ​ന്ന നേ​താ​വി​ന്‍റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ശ​ക്ത​നാ​യ നേ​താ​വി​ന്‍റെ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​നി​ക്കും ത​ന്‍റെ കു​ടും​ബ​ത്തി​നു​മെ​തി​രെ പ​ക്ഷ​പാ​ത​പ​ര​മാ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്. പ​രാ​തി പ​റ​യു​ന്ന​തി​നി​ടെ സ​ങ്ക​ടം ...

Read More »